മൂന്നാറിൽ  മണ്ണിടിഞ്ഞ് ദേഹത്തേക്ക് വീണ് ഒരാൾ മരിച്ചു; ദേവികുളം ഗ്യാപ് റോഡിൽ മണ്ണിടിച്ചിൽ, ഗതാഗതതടസം 

Published : Jul 14, 2022, 11:09 PM ISTUpdated : Jul 14, 2022, 11:15 PM IST
 മൂന്നാറിൽ  മണ്ണിടിഞ്ഞ് ദേഹത്തേക്ക് വീണ് ഒരാൾ മരിച്ചു; ദേവികുളം ഗ്യാപ് റോഡിൽ മണ്ണിടിച്ചിൽ, ഗതാഗതതടസം 

Synopsis

ആർ കെ പണ്ഡാരം എന്നയാളാണ് മരിച്ചത്. വീടിന് പുറകിലുള്ള ശുചിമുറിയിലേക്ക് പോകുന്നതിനിടെ ഇയാളുടെ ദേഹത്തേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

ഇടുക്കി : മൂന്നാർ ലക്ഷ്മി എസ്റ്റേറ്റിൽ വീടിന് പുറകിൽ മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു. ആർ കെ പണ്ഡാരം എന്നയാളാണ് മരിച്ചത്. വീടിന് പുറകിലുള്ള ശുചിമുറിയിലേക്ക് പോകുന്നതിനിടെ ഇയാളുടെ ദേഹത്തേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഈ സമയത്ത് വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. ഫയര്‍ഫോഴ്സെത്തി മൃതദേഹം പുറത്തെടുത്തു. മൂന്നാർ ദേവികുളം ഗ്യാപ് റോഡിൽ മണ്ണിടിച്ചിലിൽ ഗതാഗതം തടസപ്പെട്ടു. രാത്രി 9.30 നോടെയാണ് മല മുകളിൽ നിന്നും മണ്ണിടിഞ്ഞു വീണത്. ഗ്യാപ് റോഡ് വഴിയുള്ള യാത്രക്ക് നിരോധനം ഏർപ്പെടുത്തി. 

വയനാട്ടിലെ വന മേഖലയിലൂടെയുള്ള വിനോദ സഞ്ചാരത്തിന് നിയന്ത്രണം

കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ വയനാട്ടിലെ വന മേഖലയിലൂടെയുള്ള വിനോദ സഞ്ചാരത്തിന് നിയന്ത്രണമേർപ്പെടുത്തി. ഓറഞ്ച്, റെഡ് അലര്‍ട്ട് മുന്നറിയിപ്പുള്ള ദിവസങ്ങളിലും, ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിക്കുന്ന സാഹചര്യങ്ങളിലുമാണ് നിയന്ത്രണം. വനമേഖലയിലെ വിനോദ സഞ്ചാരം നിയന്ത്രിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വനം വകുപ്പിന് നിര്‍ദേശം നല്‍കി. വനത്തിനുളളിലെ ദുരന്ത സാഹചര്യം നിരന്തരം നിരീക്ഷിക്കണം. അപകട സാഹചര്യം നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍ വനത്തിനുള്ളിലെ വിനോദ കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കില്ല. നേരത്തെ തൊള്ളായിരംകണ്ടിയിലും എൻ ഊരിലേക്കും പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു.

'രോഗി വിദേശത്ത് നിന്നെത്തിയത് മുൻ കരുതലുകൾ സ്വീകരിച്ച്, മങ്കി പോക്സിൽ ആശങ്ക വേണ്ട' : ആരോഗ്യ മന്ത്രി

വിദ്യാലയങ്ങൾക്ക് അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ റസിഡൻഷ്യൽ വിദ്യാലയങ്ങൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കള്കടർ അവധി പ്രഖ്യാപിച്ചു. വെള്ളപൊക്ക ഭീതി നിലനിൽക്കുന്നതിനാൽ പനമരം ഗ്രാമപഞ്ചായത്തിൽ കൺട്രോൾ റൂം തുറന്നു. 

പൊതുജനങ്ങളിൽ പരിഭ്രാന്തി പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എ. ഗീത വ്യക്തമാക്കി. കനത്ത മഴയിൽ വെള്ളം കയറിയ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ എൻഡിആർഎഫ് സംഘമെത്തി സ്ഥിതിഗതികൾ വിലയിരുത്തി. രണ്ട് മാസമായി ജില്ലയിൽ 20 അംഗ ദുരന്ത നിവാരണ സേന ക്യാന്പ് ചെയ്യുന്നുണ്ട്.

ദേവികുളം താലൂക്കിലും അവധി

ഇടുക്കിജില്ലയിലെ ദേവികുളം താലൂക്കിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ഉടുമ്പഞ്ചോല താലൂക്കിലെ ബൈസൺവാലി - ചിന്നക്കനാൽ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

​ഗ്രീമയ്ക്കും അമ്മയ്ക്കും സയനൈഡ് എങ്ങനെ കിട്ടി?ഒരു മാസം മുമ്പ് അച്ഛനും മരിച്ചു, കമലേശ്വരത്തെ ആത്മഹത്യയിൽ ഭർത്താവിനെതിരെ കേസെടുക്കും
സിപിഎം നേതാവ് മുസ്ലിം ലീഗിൽ ചേർന്നു; ഉപേക്ഷിച്ചത് 30 വർഷത്തെ സിപിഎം ബന്ധം, ഒരു വാഗ്ദാനവും ഇല്ലാതെയാണ് ലീഗിലേക്ക് വന്നതെന്ന് സുജ ചന്ദ്രബാബു