കേരളത്തിന് മുകളില്‍ കൂമ്പാര മേഘങ്ങൾ; വിവിധയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത

By Web TeamFirst Published Oct 9, 2019, 5:34 PM IST
Highlights
  • സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത
  • അടുത്ത മൂന്ന് മണിക്കൂറില്‍ ജാഗതാ നിര്‍ദ്ദേശം
  •  കൂമ്പാര മേഘങ്ങള്‍ കാരണമെന്ന് കേരളാ വെതറിന്‍റെ പ്രവചനം

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇടിയോട് കൂടിയ ഇടിക്ക് സാധ്യതയുണ്ടെന്ന് പ്രവചനം.  സ്വകാര്യ കാലാവസ്ഥാ ഏജന്‍സിയായ കേരളാ വെതറാണ് അടുത്ത മൂന്ന് മണിക്കൂറില്‍ നിശ്ചിത പ്രദേശങ്ങളില്‍ ഇടിയും മഴയും പ്രവചിച്ചിരിക്കുന്നത്. കേരളത്തിന് മുകളില്‍ കൂമ്പാര മേഘങ്ങള്‍ രൂപപ്പെട്ടത്തിനാല്‍ വിവിധയിടങ്ങളില്‍  ഇടിയോട് കൂടിയ മഴയക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

തൊടുപുഴ, കോതമംഗലം, അയ്യമ്പുഴ, മുവാറ്റുപുഴ, കോടനാട്, കുറ്റമ്പുഴ, ഷോളയാര്‍, പൊള്ളാച്ചി, താമരശ്ശേരി, കൊടുവള്ളി, കട്ടാങ്ങല്‍, ബാലുശ്ശേരി, അരീക്കോട്, എടവണ്ണ, അടിവാരം, കക്കയം, തലയാട്, ചക്കിട്ടപാറ, നടുവണ്ണൂര്‍ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്. ഉപഗ്രഹ ചിത്രത്തിൽ കുരുക്കൾ പോലെ കാണുന്ന കേരളത്തിനു മുകളിൽ രൂപപ്പെട്ട കൂമ്പാര മേഘങ്ങൾ ആണ് മഴയ്ക്ക് കാരണമെന്നും കേരളാ വെതര്‍ പ്രവചിക്കുന്നു.

click me!