
തിരുവനന്തപുരം: മണിക്കൂറുകളായി തുടരുന്ന കനത്ത മഴയിൽ കനത്ത വ്യാപക നാശനഷ്ടമാണ് തിരുവനന്തപുരം ജില്ലയിലുണ്ടായിട്ടുള്ളത്. കനത്ത കാറ്റും മഴയിലും മണ്ണിടിഞ്ഞും മരം വീണും മലയോര മേഖലയിൽ ജനജീവിതം ദുഷ്കരമാണ്. ഇത്തരം മേഖലയിൽ യാത്ര ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദ്ദേശം. ഇതിനിടെ വിനോദസഞ്ചാരമേഖലകളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ പൊൻമുടിയിലേക്കുളള വിനോദസഞ്ചാരം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിർത്തിവച്ചു.
തിരുവനന്തപുരം ജില്ലയിൽ പരക്കെ മഴപെയ്യുകയാണ്. കനത്ത കാറ്റിലും മഴയിലും വൻമരങ്ങൾ കടപുഴകി വീണു. പലേടത്തും വൈദ്യുതി ബന്ധം താറുമാറായി. തലസ്ഥാന നഗരത്തിലെ കുന്നുക്കുഴിയിൽ മരം കടപുഴകി വീണ് 7 വൈദ്യുതി പോസ്റ്റുകൾ തകർന്നു. അറ്റകുറ്റപ്പണി നടത്താൻ കെഎസ്ഇബി വൈകിയെന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ജില്ലയിൽ പലയിടത്തും വൈദ്യുതി തടസ്സപ്പെട്ടിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam