'രാത്രി വലിയ ശബ്ദം കേട്ടു, വീട് മൊത്തം കുലുങ്ങി'; കൊല്ലം പുനലൂരില്‍ കനത്ത മഴയില്‍ വൻ മണ്ണിടിച്ചില്‍, മലയിൽ നിന്ന് മണ്ണ് കുത്തിയൊലിച്ചെത്തി

Published : Oct 13, 2025, 12:43 PM IST
kollam punaloor landslide

Synopsis

കനത്ത മഴയെ തുടര്‍ന്ന് കൊല്ലം പുനലൂർ വെഞ്ചേമ്പിൽ പച്ചയിൽ മലയിൽ വൻ മണ്ണിടിച്ചിൽ. ഒരു കിലോമീറ്റർ ഓളം ദൂരത്തിൽ മണ്ണ് കുത്തിയൊലിച്ചു. പ്രദേശത്തെ് കൃഷി വ്യാപകമായി നശിച്ചു

കൊല്ലം: കൊല്ലം പുനലൂർ വെഞ്ചേമ്പിൽ പച്ചയിൽ മലയിൽ വൻ മണ്ണിടിച്ചിൽ. ഒരു കിലോമീറ്റർ ഓളം ദൂരത്തിൽ മണ്ണ് കുത്തിയൊലിച്ചു. വെഞ്ചേമ്പിലിലെ ജനവാസമേഖലയോട് ചേർന്ന പ്രദേശത്താണ് സംഭവം. ടൂറിസം കേന്ദ്രമായ പിനാക്കിൾ പോയിന്‍റിന് സമീപമാണ് വലിയ രീതിയിൽ മലയിൽ നിന്ന് മണ്ണിടിഞ്ഞത്. മലയുടെ ഒരു ഭാഗത്തുനിന്ന് ഇടിഞ്ഞുവീണ മണ്ണ് ഒലിച്ചെത്തി പ്രദേശത്തെ ഏക്കറുകണക്കിന് കൃഷി നശിച്ചു. മരങ്ങള്‍ കടപുഴകി കിലോമീറ്റർ ഒലിച്ചുപോയി. കൃഷിവിളകളും മണ്ണിടിഞ്ഞ് ഏറെ ദൂരം ഒലിച്ചുപോയി. ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടതെന്നാണ് പ്രദേശത്ത് താമസിക്കുന്നവര്‍ പറഞ്ഞത്. രാത്രി വലിയ ശബ്ദം കേട്ടുവെന്നും വീട് മൊത്തം കുലുങ്ങിയെന്നും നാട്ടുകാര്‍ പറഞ്ഞു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തിന് സമീപം താമസിക്കുന്ന സമീപത്തെ വീട്ടുകാർക്ക് നടുക്കം വിട്ടുമാറിയിട്ടില്ല. മണ്ണിടിച്ചിലിനെ മുന്നറിയിപ്പായി കണ്ട് ജാഗ്രതാ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം
രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി