കാസർകോട് അതിതീവ്ര മഴ, മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണി; നാല് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Published : Jun 15, 2025, 02:37 PM IST
Kasaragod rain

Synopsis

ചിറ്റാരിക്കാൽ, പനത്തടി മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണി. ദക്ഷിണ കന്നഡയിലും കനത്ത മഴ

കാസർകോട്: റെഡ് അലേര്‍ട്ട് ഉള്ള കാസർകോട് കനത്ത മഴ തുടരുന്നു. ചിറ്റാരിക്കാല്‍, പനത്തടി തുടങ്ങിയ മലയോര മേഖലകൾ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. കാറ്റാംകവലയില്‍ നാല് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. പറമ്പ എല്‍പി സ്കൂളിലേക്കാണ് 22 പേരെ മാറ്റിയത്. പനത്തടി കുണ്ടുപള്ളിയില്‍ രണ്ട് കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി.

നീലേശ്വരം കോട്ടപ്പുറത്ത് റോഡില്‍ മരം വീണു ഇന്ന് പുലർച്ചെ ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സ് എത്തി മരം മുറിച്ച് മാറ്റി മണിക്കൂറുകള്‍ക്ക് ശേഷം ഗതാഗതം പുനസ്ഥാപിച്ചു. നീലേശ്വരം ആനച്ചാലില്‍ കനത്ത കാറ്റില്‍ വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞു വീണു. സൈനബ എന്ന വീട്ടമ്മയുടെ വീടിന് മുകളിലേക്ക് തെങ്ങ് വീണു. ആര്‍ക്കും പരിക്കില്ല

ദക്ഷിണ കന്നഡ ജില്ലയിലും കനത്ത മഴ തുടരുകയാണ്. കങ്കനാടി സുവര്‍ണ്ണ ലൈനിന് സമീപം കനത്ത മഴയില്‍ കൂറ്റന്‍ മതില്‍ ഇടിഞ്ഞ് വീണു. റോഡിന് സമീപത്തെ കോമ്പൗണ്ട് ഭിത്തിയാണ് ഇടിഞ്ഞത്. സംഭവ സമയത്ത് റോഡില്‍ വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ വ‍ന്‍ ദുരന്തം ഒഴിവായി. സംഭവത്തില്‍ രണ്ട് വൈദ്യുത തൂണുകൾ തകർന്നു.

 

 

PREV
Read more Articles on
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും