വനത്തിൽ ഒന്നിലേറെ സ്ഥലത്ത് ഉരുൾപൊട്ടിയതായി സംശയം; ചാലിപ്പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ

Published : Aug 07, 2020, 12:05 AM ISTUpdated : Aug 07, 2020, 12:48 AM IST
വനത്തിൽ ഒന്നിലേറെ സ്ഥലത്ത് ഉരുൾപൊട്ടിയതായി സംശയം; ചാലിപ്പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ

Synopsis

ചാലിപ്പുഴയുടെ സമീപത്തുള്ള വെണ്ടേക്കുംപൊയിൽ പട്ടികവർഗ്ഗ കോളനിയിലെ 31 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് ചാലിപ്പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ. വനത്തിൽ ഒന്നിലേറെ സ്ഥലത്ത് ഉരുൾപൊട്ടിയതാവാം മലവെള്ളപ്പാച്ചിൽ ശക്തമാകാൻ കാരണം. ആളപായമില്ല എന്നാണ് റിപ്പോര്‍ട്ട്. 

ചെമ്പുകടവ്, പറപ്പറ്റ പാലങ്ങൾക്ക്  മുകളിൽ വെള്ളം കയറി. കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവ് ഗവൺമെന്റ് യു.പി സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. ചാലിപ്പുഴയുടെ സമീപത്തുള്ള വെണ്ടേക്കുംപൊയിൽ പട്ടികവർഗ്ഗ കോളനിയിലെ 31 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. കുട്ടികളടക്കം 80 പേർ ക്യാമ്പിലുണ്ട്. ചാലിപ്പുഴ  കരകവിഞ്ഞ സാഹചര്യത്തിൽ സമീപത്തുള്ള തേക്കുംതോട്ടം കോളനിയിലെ ഏഴ് കുടുംബങ്ങളെയും ക്യാമ്പിലേക്ക് ഉടൻ മാറ്റും.

ജാഗ്രത നിര്‍ദേശവുമായി മുഖ്യമന്ത്രി

'കേരളത്തിൽ പലയിടങ്ങളിലും മഴ ശക്തമാവുകയാണ്. ഈ സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പുലർത്തിയേ തീരൂ. സർക്കാരും ജില്ലാ ഭരണകൂടവും നൽകുന്ന സുരക്ഷാനിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. അപകട സാധ്യതയുള്ള മേഖലകളിൽ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറുക. ഈ ഘട്ടത്തിൽ ജനങ്ങളുടെ ജാഗ്രതയും സഹകരണവുമാണ് ഏറ്റവും അനിവാര്യം. അക്കാര്യങ്ങളിൽ ആരും ഒരു തരത്തിലും വിട്ടുവീഴ്‌ച ചെയ്യാതിരിക്കുക'.

അടയന്തിര സാഹചര്യങ്ങളില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. നമ്പര്‍ 1070, ജില്ലാ കളക്‌ട്രേറ്റ് കണ്‍ട്രോള്‍ റൂം- 1077(അതത് STD കോഡ് ചേര്‍ത്ത് വിളിക്കുക) 

കോടഞ്ചേരി വനത്തിൽ ഉരുൾപൊട്ടിയെന്ന് സംശയം; പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയരുന്നത് ആശങ്ക

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പെരിയാറിന്‍റെ പേരു പറഞ്ഞ് കൊള്ളയടിക്കുന്ന ദുഷ്ടശക്തികൾ'; ഡിഎംകെയെ കടന്നാക്രമിച്ച് വിജയ്, കരൂർ ദുരന്തത്തിന് ശേഷം ആദ്യ പൊതുയോഗം
തർക്കത്തെ തുടർന്ന് പെട്രോൾ പമ്പിന് തീയിടാൻ ശ്രമം; വാണിയംകുളം സ്വദേശികൾ അറസ്റ്റിൽ