
തിരുവനന്തപുരം: വിമാന യാത്ര വിവാദം അടഞ്ഞ അധ്യായമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. സ്പോൺസർ ആരെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നിങ്ങൾ തന്നെ കണ്ടെത്തിയല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സ്പോൺസർ ആരെന്ന് പറയില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാടക ഹെലികോപ്റ്റർ കരാറിനെ എതിർത്തവരാണ് യുഡിഎഫ്. അതുകൊണ്ടാണ് ഇത് വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. ഹെലികോപ്റ്റർ കരാർ പുതുക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ സ്വകാര്യ വിമാനയാത്രകളുമായി ബന്ധപ്പെട്ട വിവാദം ഇപ്പോഴും രാഷ്ട്രീയ ചര്‍ച്ചയിലാണ്. മുഖ്യമന്ത്രിയുടെ സ്‌പോണ്‍സര്‍ ചെയ്ത ഹെലികോപ്റ്റര്‍, ചാര്‍ട്ടര്‍ വിമാന യാത്രകള്‍ സംബന്ധിച്ച് പ്രതിപക്ഷം ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയിൽ ദുരൂഹത നീങ്ങുന്നില്ല. വിമാനയാത്രയുടെ ചെലവ് വഹിച്ചത് ആരെന്നതിൽ അവ്യക്തക തുടരുകയാണ്. ആകാശ യാത്രയിൽ വിവാദം ഉയരെ നിൽക്കുന്നുവെങ്കിലും സ്പോണ്‍സറുടെ പേര് മുഖ്യമന്ത്രി പറയുന്നില്ല. അതേസമയം, ഇടത് സര്‍ക്കാരിന്‍റെ കാലത്ത് ഏറെ വിവാദമായ വാടക ഹെലികോപ്റ്ററിന് ചിപ്സനുമായുള്ള കരാർ പുതുക്കാനില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam