വഴങ്ങുമോ? കെ സുധാകരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡിന്‍റെ നീക്കം; ദില്ലിയിലേക്ക് വിളിപ്പിച്ച് രാഹുൽ ഗാന്ധി, തിങ്കളാഴ്ച കൂടിക്കാഴ്ച

Published : Mar 13, 2026, 12:55 PM IST
K sudhakaran rahul gandhi

Synopsis

കണ്ണൂരിൽ നിയമസഭാ സീറ്റ് നിഷേധിച്ചതിൽ കടുത്ത പ്രതിഷേധമുയർത്തിയ കെ സുധാകരനെ അനുനയിപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ്. രാഹുൽ ഗാന്ധി വീണ്ടും സുധാകരനുമായി സംസാരിക്കും. കെ സുധാകരനെ വീണ്ടും ദില്ലിക്ക് വിളിപ്പിച്ചു

ദില്ലി: കണ്ണൂരിൽ മത്സരിക്കാൻ സീറ്റ് കിട്ടാത്തതിൽ കടുത്ത പ്രതിഷേധം ഉയർത്തിയ മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡിന്റെ നീക്കം. രാഹുൽ ഗാന്ധിയും മല്ലികാർജ്ജുൻ ഖർഗെയും വീണ്ടും സുധാകരനുമായി സംസാരിക്കും. ചർച്ചയ്ക്കായി കെ സുധാകരനെ വീണ്ടും ദില്ലിക്ക് വിളിപ്പിച്ചു. തിങ്കളാഴ്ച കെ സുധാകരൻ ദില്ലിയിലേക്ക് പോകും. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന നിലപാടിലാണ് സുധാകരൻ. ഒരു അനുനയ നീക്കത്തിനും വഴങ്ങാത്ത സുധാകരൻ കോൺഗ്രസ് നേതൃത്വത്തിന് കനത്ത പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.

എംപിമാർ മത്സരിക്കേണ്ടെന്ന നിലപാട് ഹൈക്കമാൻഡ് സ്വീകരിച്ചതോടെ പാർലമെൻ്റ് സമ്മേളനത്തിൽ പങ്കെടുക്കാതെ കെ സുധാകരൻ നാട്ടിലേക്ക് മടങ്ങി. പിന്നാലെ കണ്ണൂർ തന്റെ ഹൃദയരക്തമെന്ന് കുറിച്ച് എഫ്ബിയിൽ വൈകാരിക കുറിപ്പും പങ്കിട്ടു. പാർട്ടിക്ക് വേണ്ടി താൻ സഹിച്ച ത്യാഗങ്ങൾ അടക്കം എണ്ണിപ്പറ‌ഞ്ഞായിരുന്നു സുധാകരന്റെ കുറിപ്പ്. കടന്നുവന്ന കനൽവഴികൾ മറ്റുള്ളവർക്ക് മറക്കാനായേക്കാം, തനിക്ക് ആകില്ലെന്ന് സുധാകരൻ കുറിപ്പിൽ പറഞ്ഞു. തൊട്ടുപിന്നാലെ സുധാകരൻ അനുകൂലികൾ കണ്ണൂരിലെ വീട്ടിലേക്കെത്തി. കെ സുധാകരൻ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ സുധാകരൻ അനുകൂലികൾ കണ്ണൂർ ഡിസിസിക്ക് മുന്നിൽ പോസ്റ്ററുകൾ പതിച്ചു. സുധാകരൻ കോണ്‍ഗ്രസ് പ്രവർത്തകരുടെ വികാരമാണെന്നും ഒതുക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം ഉണ്ടാകുമെന്നും പോസ്റ്ററിൽ പറയുന്നത്. ഹൈക്കമാൻഡിന്റെ അനുനയ നീക്കത്തിൽ സുധാകരൻ വഴങ്ങുമോ എന്നാണ് ഇനി അറിയേണ്ടത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്ഥലം മാറ്റം ലഭിച്ചത് മറച്ചുവെച്ചു, ചെക്ക് കേസിലെ പ്രതിയെ പിടികൂടി; പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം
കെ സുധാകരൻ പാർട്ടിക്ക് അനുകൂല തീരുമാനം എടുക്കുമെന്ന് ഹൈബി ഈഡൻ എംപി; 'എംപിമാർ മത്സരിക്കേണ്ട സാഹചര്യം ഇല്ല'