വാഹനങ്ങളിലെ രൂപമാറ്റം:വ്ലോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന് ഹൈക്കോടതി നിർദേശം

Published : Jun 07, 2024, 11:39 AM IST
വാഹനങ്ങളിലെ രൂപമാറ്റം:വ്ലോഗർമാർ  ഭീഷണിപ്പെടുത്തിയാൽ അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന് ഹൈക്കോടതി നിർദേശം

Synopsis

ആവശ്യമെങ്കിൽ നോട്ടീസയച്ച് നടപടി സ്വീകരിക്കുമെന്നും കോടതിയുടെ മുന്നറിയിപ്പ്.സഞ്ജു ടെക്കി കേസ് പരിഗണിച്ചപ്പോഴാണ് കോടതിയുടെ നിർദ്ദേശം

എറണാകുളം:വാഹനങ്ങളില്‍ രൂപമാറ്റം നടത്തുന്ന വ്ലോഗർമാർക്കെതിരെ ഹൈക്കോടതി.വ്ലോഗർമാർ  ഭീഷണിപ്പെടുത്തിയാൽ അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന് നിർദേശം
നല്‍കി.ആവശ്യമെങ്കിൽ നോട്ടീസയച്ച് നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.സഞ്ജു ടെക്കി കേസ് പരിഗണിച്ചപ്പോഴാണ് കോടതിയുടെ നിർദ്ദേശം.കേസ് ഈ മാസം 13 ലേക്ക് മാറ്റി

'സഞ്ജു ടെക്കിയുടെ കാര്‍ രജിസ്‌ട്രേഷൻ റദ്ദാക്കും, ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെന്‍റ് ചെയ്യും'; സർക്കാർ കോടതിയിൽ

രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ശേഖരിക്കാൻ എൻഫോഴ്സ്മെന്റ് ഓഫീസർമാരോട്  കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു.വാഹനവും നിയമലംഘനത്തിന്‍റെ  ദൃശ്യങ്ങളും  മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കണം.വാഹനത്തിന്‍റെ കസ്റ്റഡി ഉള്‍പെടെയുള്ള കാര്യങ്ങള്‍ മജിസ്ട്രേറ്റ് കോടതി തീരുമാനിക്കും.നിയമ ലംഘകരുടെ ഡ്രൈവിംഗ് ലൈസൻസ് 3 മാസത്തേക്ക്  സസ്പെൻഡ് ചെയ്യണം.വാഹനങ്ങളിൽ നടത്തുന്ന ഓരോ രൂപമാറ്റത്തിനും 5000 രൂപ പിഴ ഈടാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരത്ത് നിന്ന് പാലക്കാടേക്ക് പോയ ബസിൽ അച്ഛനും അമ്മയ്ക്കുമൊപ്പം യാത്ര ചെയ്ത 10 മാസം പ്രായമായ കുഞ്ഞിന് അപസ്മാരം; ആശുപത്രിയിലെത്തിച്ചു
എൻഎസ്എസ്-എസ്എൻഡിപി സഹകരണം; 'സിപിഎം സോഷ്യൽ എഞ്ചിനീയറിങ്ങിൻ്റെ ഭാഗമല്ല, സമുദായ നേതാക്കൾ ബോധമുള്ളവർ', പ്രതികരിച്ച് സജി ചെറിയാൻ