പറവൂർ മൂകാംബിക ക്ഷേത്ര ഉപദേശക സമിതിയെ പിരിച്ചുവിട്ട തീരുമാനം: നടപടികൾ തത്കാലം നിർത്തിവെക്കാൻ ഇടപെട്ട് ഹൈക്കോടതി

Published : May 06, 2026, 07:30 PM IST
KERALA HIGH COURT

Synopsis

പറവൂർ മൂകാംബിക ക്ഷേത്രോപദേശക സമിതിയെ പിരിച്ചുവിട്ട തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉത്തരവിലെ തുടർനടപടികൾ ഹൈക്കോടതി താൽക്കാലികമായി നിർത്തിവെക്കാൻ നിർദേശിച്ചു. കാലാവധി പൂർത്തിയാകാൻ രണ്ട് മാസം ശേഷിക്കെ സമിതിയെ പിരിച്ചുവിട്ടതിനെതിരെ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. കേസ് ഈ മാസം 19ന് വീണ്ടും പരിഗണിക്കും.

കൊച്ചി: പറവൂർ മൂകാംബിക ക്ഷേത്രോപദേശക സമിതി പിരിച്ച് വിട്ട തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉത്തരവിൽ തുടർ നടപടികൾ തത്ക്കാലം നീട്ടിവെക്കാൻ ഹൈക്കോടതി നിർദേശിച്ചു. കാലാവധി പൂർത്തിയാകാൻ രണ്ട് മാസം ശേഷിക്കെയാണ് നിലവിലെ സമിതിയെ പിരിച്ച് വിട്ടതെന്ന് ചൂണ്ടിക്കാണിച്ച് നൽകിയ ഹർജിയിലാണ് നടപടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണറുടെ തീരുമാനം ചോദ്യം ചെയ്ത് ഉപദേശക സമിതി നൽകിയ ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനും വിഎം ശ്യാംകുമാറും ഉൾപ്പെട്ട ബെഞ്ചാണ് പരിഗണിച്ചത്. 

ഹർജിയിൽ വിശദീകരണം നൽകാൻ ബോർഡ് സമയം തേടി. കേസ് ഈ മാസം 19ന് വീണ്ടും പരിഗണിക്കും. അസിസ്റ്റന്റ് കമ്മിഷണറുടെ സീൽ പതിപ്പിച്ച കൂപ്പണുകൾക്കൊപ്പം സീൽ ഇല്ലാത്ത കൂപ്പണുകളും ഉപയോഗിച്ച് പിരിവ് നടത്തിയെന്ന് ആരോപിച്ചാണ് നിലവിലെ സമിതിയെ പുറത്താക്കിയത്. കോടതിയുടെ അന്തിമ ഉത്തരവ് വരുന്നത് വരെ ഉപദേശക സമിതിയുമായി ബന്ധപ്പെട്ട പുതിയ തീരുമാനങ്ങൾ ഒന്നും എടുക്കരുതെന്നും കോടതി നിർദേശിച്ചു. ഉപദേശകസമിതിക്കായി അഡ്വ. പി കെ സജീവ് ഹാജരായി.

ഹർജിയിൽ വിശദീകരണം നൽകാൻ ബോർഡ് സമയം തേടി. കേസ് ഈ മാസം 19ന് വീണ്ടും പരിഗണിക്കും. അസിസ്റ്റന്റ് കമ്മിഷണറുടെ സീൽ പതിപ്പിച്ച കൂപ്പണുകൾക്കൊപ്പം സീൽ ഇല്ലാത്ത കൂപ്പണുകളും ഉപയോഗിച്ച് പിരിവ് നടത്തിയെന്ന് ആരോപിച്ചാണ് നിലവിലെ സമിതിയെ പുറത്താക്കിയത്. കോടതിയുടെ അന്തിമ ഉത്തരവ് വരുന്നത് വരെ ഉപദേശക സമിതിയുമായി ബന്ധപ്പെട്ട പുതിയ തീരുമാനങ്ങൾ ഒന്നും എടുക്കരുതെന്നും കോടതി നിർദേശിച്ചു. ഉപദേശകസമിതിക്കായി അഡ്വ. പി കെ സജീവ് ഹാജരായി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നിരീക്ഷകരെത്തും മുമ്പ് തിരക്കിട്ട നീക്കവുമായി സതീശന്‍ ക്യാമ്പ്; എംഎൽമാരെ മറിക്കാൻ നീക്കം, 'രണ്ടാമത്തെ ചോയ്സ് ആയെങ്കിലും പേര് പറയണം'
2 മണിക്കൂർ ഇരുന്ന് വിശദമായി ഭക്ഷണം കഴിച്ചു, ബില്ല് വന്നത് 5,900 രൂപ, പിന്നാലെ ഡിസ്കൗണ്ട് വേണമെന്ന് ആവശ്യം, കിട്ടാഞ്ഞതോടെ ആക്രമണം അഴിച്ചുവിട്ട് സംഘം