ആരെക്കുറിച്ചും എന്തും പറയാമോ; ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച പി സി ജോര്‍ജിനെതിരെ ഹൈക്കോടതി

Published : Mar 28, 2019, 07:26 PM IST
ആരെക്കുറിച്ചും എന്തും പറയാമോ; ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച പി സി ജോര്‍ജിനെതിരെ ഹൈക്കോടതി

Synopsis

ആരെകുറിച്ചും എന്തും പറയാമെന്നാണോ എന്ന് രൂക്ഷമായ ഭാഷയില്‍ ചോദിച്ച കോടതി പുരുഷ മേധാവിത്വം അവസാനിക്കണമെന്നും വ്യക്തമാക്കി.

കൊച്ചി: ആക്രമണം നേരിട്ട നടിയുടെ പേര് പറഞ്ഞുള്ള അധിക്ഷേപകരമായ പരാമര്‍ശത്തില്‍ പി സി ജോര്‍ജ് എംഎല്‍എയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സ്വന്തം കുടുംബത്തിലുള്ളവരെ കുറിച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുമോ എന്ന് കോടതി ചോദിച്ചു. ആരെകുറിച്ചും എന്തും പറയാമെന്നാണോ എന്ന് രൂക്ഷമായ ഭാഷയില്‍ ചോദിച്ച കോടതി പുരുഷ മേധാവിത്വം അവസാനിക്കണമെന്നും വ്യക്തമാക്കി.

പാഞ്ചാലിമാരുടെ കാലം കഴിഞ്ഞു. കേസ് റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഹര്‍ജിയില്‍ ഇരയുടെ പേര് പരാമര്‍ശിച്ചതിലും കോടതി അതൃപ്തി രേഖപ്പെടുത്തി. കേസ് റദ്ദാക്കണമെന്ന ഹര്‍ജി  പിന്നീട് പി സി ജോര്‍ജ് പിന്‍വലിച്ചു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സൂക്ഷ്‌മ പരിശോധനയിൽ എൽഡിഎഫിന് കേരളത്തിൽ 64 സീറ്റ്', ഇതാണ് ശരിക്കും കണക്ക്! തുടർ ഭരണത്തിന് കരുത്തുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
'പൊലീസ് വാഹനത്തിന് കൈ കാണിച്ച അമ്മയ്ക്ക് സംഭവിച്ചത്', സാമൂഹിക മാധ്യമങ്ങളിൽ വൈറലായി വീഡിയോ