'കോടതി വിളക്ക്' പേര് മാറ്റുന്ന കാര്യം ആലോചിക്കണം; മൂന്ന് മാസത്തിനകം തീരുമാനം വേണം, ഗുരുവായൂർ ദേവസ്വം കമ്മിറ്റിക്ക് ഹൈക്കോടതി നിർദ്ദേശം

Published : Jul 29, 2026, 08:23 PM IST
Guruvayur Devaswom

Synopsis

ഗുരുവായൂർ ക്ഷേത്രത്തിലെ 'കോടതി വിളക്ക്' ആഘോഷത്തിന്റെ പേരുമാറ്റം സംബന്ധിച്ച് മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ ഗുരുവായൂർ ദേവസ്വം മാനേജ്മെന്റ് കമ്മിറ്റിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. മതേതര സ്ഥാപനമായ കോടതിയെ മതപരമായ ചടങ്ങുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്ന നിലപാടിനെ തുടർന്നാണ് ഈ നിർദ്ദേശം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശിയോടനുബന്ധിച്ച് അഭിഭാഷകരും ജുഡീഷ്യൽ ഉദ്യോഗസ്ഥരും സംഘടിപ്പിച്ചുപോരുന്ന കോടതി വിളക്ക് ആഘോഷത്തിന്റെ പേരുമാറ്റം സംബന്ധിച്ച് മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ ഹൈക്കോടതി ഗുരുവായൂർ ദേവസ്വം മാനേജ്മെന്റ് കമ്മിറ്റിക്ക് നിർദ്ദേശം നൽകി. നേരത്തെ, ചാവക്കാട് മുൻസിഫ് കോടതി ബാർ അസോസിയേഷൻ അംഗങ്ങൾ ഉൾപ്പെടുന്ന സംഘാടക സമിതി നടത്തുന്ന ഈ വിളക്കാഘോഷത്തിൽ നിന്ന് ജുഡീഷ്യൽ ഓഫീസർമാർ വിട്ടുനിൽക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.

തൃശ്ശൂർ ജില്ലയുടെ ചുമതലയുണ്ടായിരുന്ന ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാരാണ് 2022ൽ തൃശ്ശൂർ ജില്ലാ ജഡ്ജിക്ക് ഇതുസംബന്ധിച്ച കത്തയച്ചത്. മതേതര ജനാധിപത്യ സ്ഥാപനങ്ങൾ എന്ന നിലയിൽ കോടതികൾ ഏതെങ്കിലും പ്രത്യേക മതപരമായ ചടങ്ങുകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന പ്രതീതിയുണ്ടാക്കുന്നത് ശരിയല്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. ബാർ അസോസിയേഷൻ അംഗങ്ങൾ ഒറ്റയ്ക്കോ കൂട്ടായോ പരിപാടികൾ നടത്തുന്നതിൽ എതിർപ്പില്ലെങ്കിലും കോടതി വിളക്ക് എന്ന പേര് ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു.

അതേസമയം, ക്ഷേത്രത്തിനകത്തും നടപ്പന്തലിലും വിളക്കുകൾ തെളിയിച്ചും മേൽപത്തൂർ ഓഡിറ്റോറിയത്തിൽ കലാപരിപാടികൾ സംഘടിപ്പിച്ചും മുൻവർഷങ്ങളിലും കോടതി വിളക്ക് ആഘോഷം നടന്നിരുന്നു. കാഴ്ചശീവേലിക്ക് പെരുവനം കുട്ടൻ മാരാർ, തിരുവല്ല രാധാകൃഷ്ണൻ, കക്കാട് രാജപ്പൻ മാരാർ എന്നിവരുടെ നേതൃത്വത്തിലുള്ള മേളം അകമ്പടിയാവുകയും, സാംസ്കാരിക പരിപാടികൾ ജസ്റ്റിസ് പി സോമരാജൻ ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു. അഗതി മന്ദിരത്തിൽ നടന്ന അന്നദാനത്തിൽ ജഡ്ജിമാരായ എൻ. ശേഷാദ്രിനാഥ്, എ പി ഷിബു എന്നിവരും പങ്കാളികളായിരുന്നു. നോട്ടിസുകളിലും കമാനങ്ങളിലും തെക്കേനടയിലും കിഴക്കേനടയിലും 'കോടതി വിളക്ക്' എന്ന് രേഖപ്പെടുത്തിയിരുന്ന സാഹചര്യത്തിലാണ് പേരുമാറ്റം സംബന്ധിച്ച പുതിയ നിർദ്ദേശം ഹൈക്കോടതി നൽകിയിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പാറ്റൂരിൽ നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം; നാല് പേര്‍ക്ക് പരിക്ക്
ശ്രദ്ധയ്ക്ക്, മഴ തുടരുന്നതിനാൽ നാളെ അവധി; സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും അടക്കം ബാധകം; ജില്ലയിൽ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടർ