തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കാൻ മടിക്കേണ്ട കാര്യമില്ലെന്ന് സിപിഎം നേതാവ് എ വിജയരാഘവൻ. കൂട്ടായ നേതൃത്വമാണ് പാർട്ടിക്കെന്നും ഗുണവും ദോഷവും കൂട്ടായി ഏറ്റെടുക്കണമെന്നും എ വിജയരാഘവൻ

ദില്ലി: തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കാൻ മടിക്കേണ്ട കാര്യമില്ലെന്ന് സിപിഎം നേതാവ് എ വിജയരാഘവൻ. കൂട്ടായ നേതൃത്വമാണ് പാർട്ടിക്കെന്നും ഗുണവും ദോഷവും കൂട്ടായി ഏറ്റെടുക്കണമെന്നും എ വിജയരാഘവൻ പറഞ്ഞു. നേരത്തെ അത് കേന്ദ്ര കമ്മറ്റി തന്നെ ഏറ്റെടുത്തിരുന്നുവെന്നും വിജയരാഘവൻ പറഞ്ഞു. എന്നാൽ നേതൃമാറ്റം ഉണ്ടാകുമോ എന്ന ചോദ്യത്തോട് യോഗം പൊലിപിക്കാൻ ഉള്ള താല്പര്യമാണ് മാധ്യമങ്ങൾക്കെന്നായിരുന്നു വിജയരാഘവന്റെ മറുപടി.

തെരഞ്ഞെടുപ്പ് ഫലത്തെ ഗൗരവമായി പരിഗണിക്കുന്നു എന്നതുകൊണ്ടാണ് വിപുലീകൃത യോഗം ചേരുന്നത്. ഇത് നേരത്തെയും വിളിച്ചിട്ടുണ്ട്, പാർട്ടി ഭരണഘടന അനുവദിക്കുന്നതാണ്. തോൽവിയുടെ ഉത്തരവാദിത്വം കൂട്ടായി ഏറ്റെടുക്കണമെന്ന് പിബി യോഗത്തിന് ശേഷം എ വിജയരാഘവൻ പറഞ്ഞു.