ചന്ദർ കുഞ്ജ് ഇരട്ട ഫ്ലാറ്റ് പൊളിക്കാൻ അനുമതി നൽകി ഹൈക്കോടതി, യുനീക് കമ്പനി നൽകിയ ഹർ‍ജി കോടതി തള്ളി

Published : Sep 11, 2026, 06:24 PM IST
KOCHI FLAT

Synopsis

എന്നാൽ ഈ കമ്പനിയ്ക്ക് പ്രൃത്തി പരിചയമില്ലെന്നും എഡിഫെയ്സ് മരടിലടക്കം നിരവധി സ്ഥലങ്ങളിൽ ബഹുനില കെട്ടിടം പൊളിച്ച് നീക്കി അനുഭവസമ്പത്തുള്ള കമ്പനിയാണെന്നുമുള്ള വാദം കണക്കിലെടുത്താണ് നടപടി.

കൊച്ചി: എറണാകുളം വൈറ്റില സിൽവർ സാൻഡ് ഐലന്‍റിലെ ചന്ദർ കുഞ്ജ് പാർപ്പിട സമുച്ഛയം പൊളിച്ച് മാറ്റാൻ ഹൈക്കോടതി അനുമതി. ടെണ്ടർ നടപടി ചോദ്യം ചെയ്ത് ചെന്നൈ അസ്ഥാനമായ പി.കെ യുനീക് കമ്പനി നൽകിയ ഹർ‍ജി ഹൈക്കോടതി തള്ളി. ജില്ലാ ഭരണകൂടം തെരഞ്ഞെടുത്ത എഡിഫെയ്സ് കമ്പനിയ്ക്ക് നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റ് പൊളിക്കലുമായി മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി.

കുറഞ്ഞ തുക ടെണ്ടറിൽ നൽകിയ തങ്ങളെ ഒഴിവാക്കിയെന്ന് ചൂണ്ടികാട്ടിയാണ് ചെന്നൈ കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഈ കമ്പനിയ്ക്ക് പ്രൃത്തി പരിചയമില്ലെന്നും എഡിഫെയ്സ് മരടിലടക്കം നിരവധി സ്ഥലങ്ങളിൽ ബഹുനില കെട്ടിടം പൊളിച്ച് നീക്കി അനുഭവസമ്പത്തുള്ള കമ്പനിയാണെന്നുമുള്ള വാദം കണക്കിലെടുത്താണ് നടപടി. നിർമ്മാണത്തിലെ അശാസ്ത്രീയത കാരണമാണ് ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ നിർമ്മിച്ച 27 നിലകളിലുള്ള ഇരട്ട ടവർ പൊളിച്ച് നീക്കാൻ ഉത്തരവായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നെറ്റ്‌വർക്ക് കണക്ഷൻ ശോകം; രോഷാകുലരായി നാട്ടുകാർ, ടെലികോം കമ്പനി ജീവനക്കാരനെ മൊബൈൽ ടവറിൽ കെട്ടിയിട്ടു
പവർ കട്ടിൽ വൈദ്യുതി മന്ത്രിയ്ക്കും കിട്ടി പണി; പ്രസംഗത്തിനിടെ കറന്റ് പോയി, പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് മന്ത്രി