'ഉരുക്കുമുഷ്ടി കൊണ്ട് നേരിടണം'; വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാട് തട്ടിപ്പിൽ കർശന നിലപാടെടുത്ത് ഹൈക്കോടതി

Published : Apr 22, 2022, 03:13 PM IST
'ഉരുക്കുമുഷ്ടി കൊണ്ട് നേരിടണം'; വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാട് തട്ടിപ്പിൽ കർശന നിലപാടെടുത്ത് ഹൈക്കോടതി

Synopsis

ഗുണനിലവാരം കുറഞ്ഞ വഴിപാട് ,പൂജാ സാധനങ്ങൾ വിൽക്കുന്നില്ലെന്ന് ക്ഷേത്ര ഉപദേശക സമിതി ഉറപ്പു വരുത്തണമെന്ന് കോടതി നിർദ്ദേശിച്ചു. ചട്ടലംഘനം നടത്തുന്ന  കരാറുകാരനെതിരെയും  ദേവസ്വം ബോർഡ് ജീവനക്കാർക്കെതിരെയും നടപടി എടുക്കണമെന്നും ഉത്തരവിട്ടു. വൈക്കം ക്ഷേത്രത്തിലെ പൂജാ സാധനങ്ങളുടെ വിൽപ്പന ദേവസ്വം ബോർഡിന്റ കീഴിൽ തുടരാം. 

കൊച്ചി: വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാട് തട്ടിപ്പിൽ കർശന നിലപാടുമായി ഹൈക്കോടതി.  ഗുണനിലവാരം കുറഞ്ഞ വഴിപാട്, പൂജാ സാധനങ്ങൾ വിൽക്കുന്നവരെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണം. ഇത്തരക്കാർ ദയ അർഹിക്കുന്നില്ലെന്നും ദേവസ്വം ബഞ്ച് വ്യക്തമാക്കി.

ഗുണനിലവാരം കുറഞ്ഞ വഴിപാട് ,പൂജാ സാധനങ്ങൾ വിൽക്കുന്നില്ലെന്ന് ക്ഷേത്ര ഉപദേശക സമിതി ഉറപ്പു വരുത്തണമെന്ന് കോടതി നിർദ്ദേശിച്ചു. ചട്ടലംഘനം നടത്തുന്ന  കരാറുകാരനെതിരെയും  ദേവസ്വം ബോർഡ് ജീവനക്കാർക്കെതിരെയും നടപടി എടുക്കണമെന്നും ഉത്തരവിട്ടു. വൈക്കം ക്ഷേത്രത്തിലെ പൂജാ സാധനങ്ങളുടെ വിൽപ്പന ദേവസ്വം ബോർഡിന്റ കീഴിൽ തുടരാം. ടെൻഡർ നിർദ്ദേശങ്ങൾ പാലിച്ച് ലേല നടപടികളാകാമെന്നും കോടതി പറഞ്ഞു. വഴിപാട് തട്ടിപ്പുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹർജി ഹൈക്കോടതി തീർപ്പാക്കി. 
 

PREV
Read more Articles on
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു