Sreenivasan Murder : ശ്രീനിവാസൻ കൊലക്കേസ് കൊലയാളി സംഘത്തിന്റെ ഒരു ബൈക്ക് കൂടി കണ്ടെത്തി

Published : Apr 22, 2022, 02:26 PM ISTUpdated : Apr 22, 2022, 02:28 PM IST
Sreenivasan Murder : ശ്രീനിവാസൻ കൊലക്കേസ് കൊലയാളി സംഘത്തിന്റെ ഒരു ബൈക്ക് കൂടി കണ്ടെത്തി

Synopsis

ഇന്നലെ അറസ്റ്റിലായ പ്രതി റിയാസുദ്ദീൻ ഉപയോഗിച്ച വാഹനമാണ് കണ്ടെത്തിയത്. ഇതുവരെ കൊലയാളി സംഘം ഉപയോഗിച്ച മൂന്നു ബൈക്കും ഒരു ഗുഡ്സ് ഓട്ടോയുമാണ് കണ്ടെത്തിയത്. 

പാലക്കാട്: പാലക്കാട്ട് കൊല്ലപ്പെട്ട ആർഎസ്എസ് (RSS) പ്രവർത്തകൻ ശ്രീനിവാസന്റെ ( sreenivasan murder case)കൊലയാളി സംഘം ഉപയോഗിച്ച ഒരു ബൈക്ക് കൂടി കണ്ടെത്തി. ഇന്നലെ അറസ്റ്റിലായ പ്രതി റിയാസുദ്ദീൻ ഉപയോഗിച്ച വാഹനമാണ് കണ്ടെത്തിയത്. ഇതുവരെ കൊലയാളി സംഘം ഉപയോഗിച്ച മൂന്നു ബൈക്കും ഒരു ഗുഡ്സ് ഓട്ടോയുമാണ് കണ്ടെത്തിയത്. 

ഇന്നലെ അറസ്റ്റിലായ രണ്ടു പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കൊലയാളികളിലൊരാളുടെ മൊബൈൽ ഫോൺ ശംഖു വാരത്തോട് പള്ളിയിൽ നിന്നും ആയുധം കൊണ്ടുവന്ന ഓട്ടോ റിക്ഷയും പ്രതികളിലൊരാളുടെ ബൈക്കും സമീപത്തു നിന്നും കണ്ടെടുത്തിരുന്നു. ഗൂഡാലോചനയിൽ പങ്കെടുത്ത രണ്ടു പേർ കൂടി ഇന്ന് വലയിലായതോടെ കേസിൽ  പിടിയിലായവരുടെ എണ്ണം ആറായി.

ശ്രീനിവാസൻ കൊലപാതകം; കൃത്യത്തിൽ നേരിട്ട് പങ്കുള്ള 6 പേർ ഉടൻ പിടിയിലാകുമെന്ന് പൊലീസ്

സുബൈർ കൊല്ലപ്പെട്ട വെള്ളിയാഴ്ച രാത്രിയിൽ മോർച്ചറിക്ക് സമീപത്തെ ഖബർസ്ഥാനിൽ തുടങ്ങിയതാണ് പ്രതികാരത്തിനായുള്ള ഗൂഢാലോചനയെന്നാണ് പ്രതികളുടെ മൊഴി. മുഖ്യപ്രതികളിലൊരാളായ ശംഖു വാരത്തോട് സ്വദേശി അബ്ദുൾ റഹ്മാമാന്റെ സഹോദരൻ മുഹമ്മദ് ബിലാൽ, കൊലയാളി സംഘത്തിൽ ഉണ്ടായിരുന്ന റിയാസുദീൻ എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്. ശംഖു വാരത്തോട്ടെ പോപ്പുലർ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള പള്ളിയിൽ നിന്നാണ് ഫോൺ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടും മുൻപ് അബ്ദുൾ റഹ്മാൻ സഹോദരനെയാണ് ഫോൺ ഏൽപ്പിച്ചത്. ബിലാൽ അത് പള്ളിയിൽ ഒളിപ്പിച്ചു വെച്ചു. പള്ളിയോട് തൊട്ടുള്ള സ്ഥലത്താണ് ആയുധം കൊണ്ടുവന്ന ഓട്ടോ റിക്ഷ ഉപേക്ഷിച്ചത്. 

അഞ്ചു വാളുകൾ 15 ന് രാത്രി തന്നെ ഓട്ടോയിൽ എത്തിച്ചിരുന്നുവെന്ന് പ്രതികൾ തെളിവെടുപ്പിനിടെ പറഞ്ഞു. കൊലപാതക ഗൂഡാലോചന നടന്നത് ജില്ലാശുപത്രിയുടെ പിൻവശത്ത് വെച്ചായിരുന്നു. മോർച്ചറിക്ക് പിന്നിലെ ഖബർസ്ഥാൻ റോഡിൽ 15 ന് രാത്രി ഒത്തുചേർന്ന പ്രതികൾ സുബൈർ വധത്തിന്റെ പ്രതികാരം നടപ്പാക്കാൻ തീരുമാനിച്ചു. 16 ന് രാവിലെ തൊട്ടടുത്ത ഗ്രൗണ്ടിൽ ഒത്തുകൂടി കൊലയാളി സംഘം പുറപ്പെട്ടു. പട്ടാമ്പി സ്വദേശിയായ അബ്ദുൾ റഷീദാണ് നിർദ്ദേശം നല്കിയത്, 16 ന് ഉച്ചയ്ക്ക് ഒരു മണിയോടെ മേലാ മുറിയിൽ ഇന്ന് തെളിവെടുപ്പിന് കൊണ്ടുവന്ന രണ്ടുപേരുടെ സാന്നിധ്യവും ഉണ്ടായിരുന്നു.

Palakkad Curfew : പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങൾ; നിരോധനാജ്ഞ നീട്ടി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയുടെ വേദിയിലെ 'അകലം'; ശ്രീലേഖയുടെ പ്രതികരണം; ''ക്ഷണിച്ചാലല്ലാതെ അടുത്തേക്ക് പോകരുതെന്നാണ് പരിശീലിച്ചത്'
കെഎസ്ആർടിസി ജീവനക്കാരുടെ ചതി! റിസർവ് ചെയ്‌ത് കാത്തിരുന്ന യാത്രക്കാരൻ പെരുവഴിയിൽ! താമരശേരി പുതിയ സ്റ്റാൻ്റിൽ കയറാതെ പോയി