
കൊച്ചി: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് പോസ്റ്റൽ ബാലറ്റ് ലഭിക്കുന്നില്ലെന്ന പരാതിയിൽ അടിയന്തര ഇടപെടലുമായി ഹൈക്കോടതി. ഉച്ചയക്ക് 2 മണിയക്ക് മുൻപ് അർഹരായ എല്ലാവർക്കും ബാലറ്റ് നൽകണമെന്നും ആരുടെയും വോട്ട് അവകാശം നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകി. എൻ.ജി.ഒ യൂണിയൻ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ.അർഹരായവരുടെ ലിസ്റ്റ് വോട്ടർ ഫസിലിറ്റേഷൻ സെന്‍റിൽ എത്തിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. എല്ലാവർക്കും ബാലറ്റ് ലഭ്യമാക്കുെമന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചു. ഹർജി വൈക്കിട്ട് 3.30 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും
തപാൽ ബാലറ്റുകൾ എത്താത്തതിനാൽ പോളിങ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരിൽ പലർക്കും വോട്ടുചെയ്യാനായില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. നേരത്തേ അപേക്ഷ നൽകിയവർ കലക്ടറേറ്റിൽനിന്ന് അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ബാലറ്റ് പേപ്പർ എത്തിയിട്ടില്ലെന്ന് അറിയിച്ചത്. ജില്ലയിൽ ഡ്യൂട്ടി നിശ്ചയിക്കപ്പെട്ട പൊലീസ്, സിവിൽ ഡിഫൻസ്, സ്‌റ്റുഡന്റ് പൊലീസ് കേഡറ്റ് എന്നിവരാണ് തപാൽ ബാലറ്റ് വരാത്തതിനെത്തുടർന്ന് ദുരിതത്തിലായത്. മിക്ക ജില്ലകളിലും ഇത് സംബന്ധിച്ച് പരാതിയുയര്‍ന്നിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam