മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവം, ബെവ്കോയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

Published : Jan 09, 2026, 01:02 PM IST
High Court of Kerala

Synopsis

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവത്തില്‍ ബെവ്കോയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

തിരുവനന്തപുരം: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവത്തില്‍ ബെവ്കോയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ സ്ഥാപനമായ മലബാർ ഡിസ്ലറീസ് ലിമിറ്റഡ് പുതുതായി പുറത്തിറക്കുന്ന മദ്യത്തിന് പേരും ലോഗോയും നിർദ്ദേശിക്കുന്നവർക്ക് 10000 രൂപ പ്രതിഫലം നൽകുന്നതായി കാണിച്ച് എംഡി മലബാർ ഡിസ്റ്റലറീസ് പത്രക്കുറിപ്പ് പുറത്തിറക്കിയത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. കേരള അബ്കാരിയായി 55H ഇന്ത്യൻ ഭരണഘടന അനുച്ഛേദം 47 ന്‍റെയും നഗ്നമായ ലംഘനമാണ് ഇതിലൂടെ നടന്നത് എന്നും മദ്യത്തിന്‍റെയും ഇതര ലഹരികളുടെയും പ്രോത്സാഹനം തടയേണ്ട സർക്കാർ അതിന് കൂട്ടു നിൽക്കുകയാണ് എന്നും പ്രോത്സാഹനം നൽകുകയാണ് എന്നും ഹർജിയിൽ ആരോപിക്കുന്നു.

സർക്കാർ നിയന്ത്രണത്തിലുള്ള കമ്പനി ഇത്തരത്തിൽ പൊതുജനങ്ങളോട് മദ്യത്തിന് പേരും ലോഗോയും നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടതിലൂടെ മദ്യത്തിന്‍റെ ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്ന നിലയിലാണ് സർക്കാർ പെരുമാറുന്നത് എന്നും ഇത് സംബന്ധിച്ച വിവിധ ചട്ടങ്ങളുടെയും നിയമങ്ങളുടെയും ലംഘനം നടന്നതായും ഹർജിക്കാരൻ പറയുന്നു. ഹർജി ഫയലിൽ സ്വീകരിച്ച ചീഫ് ജസ്റ്റിസ് അടക്കമുള്ള രണ്ട് അംഗ ബഞ്ച് ഹർജിയിൽ വിശദീകരണം ബോധിപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയം ഡിസിസി വൈസ് പ്രസിഡണ്ട് ശ്രീ ചിന്ദു കുര്യൻ ജോയ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി ഉണ്ടായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർമാർക്ക് വിരുന്നൊരുക്കി ​ഗവർണർ; ചായസൽക്കാരം നാളെ, പ്രതികരിക്കാതെ കോൺ​ഗ്രസും സിപിഎമ്മും
ദേശീയപാത പ്രതിസന്ധിയിലാകും, വീട് നിർമാണവും മുടങ്ങും?; ഈ മാസം 26 മുതൽ അനിശ്ചിതകാലം സമരം പ്രഖ്യാപിച്ച് ക്വാറി ഉടമകൾ