
തൃശ്ശൂർ : പാലിയേക്കരയിലെ തകർന്ന റോഡിൽ ടോൾ പിരിക്കുന്നതിൽ ദേശീയ പാതാ അതോരിറ്റിയെ വിമർശിച്ച് ഹൈക്കോടതി. ഗതാഗതക്കുരുക്കിന് എന്നു പരിഹരിക്കാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു. മൂന്നാഴ്ച്ചയ്ക്കുള്ളിൽ പരിഹാരമുണ്ടാവുമെന്ന് നാഷണൽ ഹൈവെ അതോരിറ്റി ഓഫ് ഇന്ത്യ കോടതിയെ അറിയിച്ചു.
സർവീസ് റോഡ് സൗകര്യം നൽകിയിരുന്നുവെന്നും സർവീസ് റോഡ് തകർന്നതാണ് ഇപ്പോഴത്തെ ഗതാഗത കുരിക്കിന് കാരണമെന്നും നാഷണൽ ഹൈവേ അതോരിറ്റി വ്യക്തമാക്കി. ഇപ്പോഴും ടോൾ പിരിക്കുന്നുവെന്നതാണ് പ്രശ്നമെന്നും പൗരന്മാരാണ് ബാധ്യത ഏൽക്കേണ്ടി വരുന്നതെന്ന് കോടതിയും ചൂണ്ടിക്കാട്ടി. റോഡ് മോശമാണെങ്കില്‍ ടോള്‍ പിരിക്കുന്നത് ശരിയാണോയെന്ന് ഹൈക്കോടതി നേരത്തെയും ചോദിച്ചിരുന്നു. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.