കൊവിഡ് കാലത്ത് ഉപയോഗിച്ച സ്വകാര്യ കെട്ടിടങ്ങളും ഉപകരണങ്ങളും; സർക്കാർ വാടക നൽകണമെന്ന് ഹൈക്കോടതി

Published : Aug 04, 2025, 01:14 PM IST
Kerala High Court

Synopsis

കൊവിഡ് കാലത്ത് രോഗികളെ പാർപ്പിക്കാൻ സർക്കാർ ഉപയോഗിച്ച സ്വകാര്യ കെട്ടിടങ്ങൾക്ക് വാടക നൽകണമെന്ന് ഹൈക്കോടതി വിധിച്ചു. അനധികൃത നിർമാണമാണെന്ന കാരണം പറഞ്ഞ് വാടക നിഷേധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

കൊച്ചി: കൊവിഡ് കാലത്ത് രോഗികളെ പാർപ്പിക്കാൻ സർക്കാർ ഉപയോഗിച്ച സ്വകാര്യ കെട്ടിടങ്ങൾക്ക് വാടക കുടിശിക നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിച്ച് സ്വകാര്യ കെട്ടിടം ഉപയോഗിച്ചാൽ വാടകയും നഷ്ടപരിഹാരവും നൽകാൻ സർക്കാർ നിയമപരമായി ബാധ്യസ്ഥരാണ്. അനധികൃത നി‍ർമാണമാണ് എന്നതിന്‍റെ പേരിൽ വാടക നിഷേധിക്കാനാകില്ല.

വർക്കല എസ് ആർ ട്രസ്റ്റിന്‍റെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അവിടുത്തെ ഉപകരണങ്ങളുമാണ് കൊവിഡ് കാലത്ത് രോഗികളെ പാർപ്പിക്കാൻ സർക്കാർ വാടയ്ക്ക് എടുത്തത്. എന്നാൽ അനധികൃത കെട്ടിടമാണിതെന്നാരോപിച്ച് പിന്നീട് വാടക നിഷേധിക്കുകയായിരുന്നു. സർക്കാർ നിലപാട് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് വാടക നൽകാൻ ഹൈക്കോടതി നി‍ർദേശിച്ചത്. കെട്ടിടത്തിന്‍റെ നിർമാണത്തിൽ ചട്ടലംഘനമുണ്ടെങ്കിൽ സർക്കാരിന് നിയമനടപടി സ്വീകരിക്കാം.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം