
കൊച്ചി : ശബരിമല ഭക്തർക്ക് അടിയന്തരമായി സൗകര്യങ്ങൾ ഒരുക്കണമെന്ന് ഹൈക്കോടതി. അവധി ദിനത്തിൽ ശബരിമലയിലെ തിരക്ക് സംബന്ധിച്ച് സ്പെഷ്യൽ സെറ്റിംഗ് നടത്തിയാണ് ഹൈക്കോടതിയുടെ നിർദ്ദേശം. കോട്ടയം, പാലാ, പൊൻകുന്നം അടക്കമുള്ള സ്ഥലങ്ങളിൽ തടഞ്ഞു വച്ചിരിക്കുന്ന ഭക്തർക്ക് അടിയന്തരമായി സൗകര്യങ്ങൾ ഒരുക്കാൻ ഹൈക്കോടതി നിർദേശം നൽകി. ഭക്ഷണവും വെള്ളവുമില്ലാത്ത സ്ഥിതിയുണ്ട്. ഇക്കാര്യങ്ങൾ പരിഹരിക്കണം. ആവശ്യമെങ്കിൽ സംസ്ഥാന പൊലീസ് മേധാവി നേരിട്ടിടപ്പെടണം. യാതൊരു ബുക്കിംഗും ഇല്ലാതെ എത്തുന്നവരെ കടത്തിവിടുന്ന കാര്യത്തിൽ കർശനമായ നിയന്ത്രണങ്ങൾ വേണം. പൊൻകുന്നത്ത് സൗകര്യങ്ങളില്ലെന്ന് പരാതികൾക്കിടയിലാണ് അവധി ദിവസം ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തിയത്.
മലപ്പുറത്ത് പതിനഞ്ചോളം പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു; കാലിലും മുഖത്തും പരിക്ക്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam