കൊച്ചി : കുടിവെള്ളം കിട്ടാത്തത് ഗൗരവമുള്ള വിഷയമെന്ന് ഹൈക്കോടതി. ശുദ്ധജല ക്ഷാമത്തെക്കുറിച്ച് ജനങ്ങൾക്ക് പരാതിയുണ്ടെന്നും ഗൗരവത്തിലെടുക്കേണ്ട വിഷയമാണിതെന്നും കൊച്ചിയിലെ കുടിവെള്ളം മുടങ്ങിയ സംഭവത്തിൽ ഹൈക്കോടതി നിരീക്ഷിച്ചു. വാർട്ടർ അതോറിറ്റി വിഷയം ഗൗരവത്തിൽ എടുക്കണം. ഒന്നരമാസമായി വെള്ളം കിട്ടാനില്ലെന്ന് നെട്ടൂരിലെ ഹർജിക്കാർ കോടതിയിൽ ഉന്നയിച്ചു. ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടും കാര്യമായി ഇടപെട്ടില്ലെന്നും ഹർജിക്കാർ അറിയിച്ചു. വിഷയം മറ്റന്നാൾ പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഇതിനിടെ തമ്മനത്ത് പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം റോഡിൽ നിറഞ്ഞൊഴുകി. മര്‍ദത്തിൽ റോഡ് പൊട്ടിയാണ് വെള്ളം പുറത്തേക്ക് ഒഴുകുന്നത്. സമീപത്തെ കടകളിലും വെള്ളം കയറി. ഇതിനെ തുടര്‍ന്ന് കൊച്ചിയിലെ വെണ്ണല, പാലാരിവട്ടം, കാരണക്കോടം, തമ്മനം ഈ പ്രദേശങ്ങളിൽ രണ്ട് ദിവസത്തേക്ക് വെള്ളമുണ്ടാകില്ലെന്നാണ് ലഭിക്കുന്ന വിവരം.
Read More : ജലക്ഷാമത്തിനിടെ തമ്മനത്ത് കുടിവെള്ള പൈപ് ലൈൻ പൊട്ടി, റോഡ് നെടുകേ പൊളിഞ്ഞ് വെള്ളം ഒഴുകുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam