സ്വാമി ഗംഗേശാനന്ദയ്ക്കെതിരായ ലൈംഗിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

Published : Mar 18, 2026, 08:53 PM ISTUpdated : Mar 18, 2026, 08:59 PM IST
swami

Synopsis

സ്വാമി ഗംഗേശാനന്ദയ്ക്കെതിരായ ലൈംഗിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരുയുമായി ഒത്തുതീർപ്പിൽ എത്തിയെന്ന് നേരത്തെ ഗംഗേശാനന്ദ ഹൈക്കോടതി അറിയിച്ചിരുന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരം ഇക്കാര്യം പ്രോസിക്യൂഷൻ പരിശോധിച്ച് കൃത്യതാ റിപ്പോർട്ട് കോടതിയിൽ നൽകിയിരുന്നു

കൊച്ചി: സ്വാമി ഗംഗേശാനന്ദയ്ക്കെതിരായ ലൈംഗിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരുയുമായി ഒത്തുതീർപ്പിൽ എത്തിയെന്ന് നേരത്തെ ഗംഗേശാനന്ദ ഹൈക്കോടതി അറിയിച്ചിരുന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരം ഇക്കാര്യം പ്രോസിക്യൂഷൻ പരിശോധിച്ച് കൃത്യതാ റിപ്പോർട്ട് കോടതിയിൽ നൽകിയിരുന്നു. തുടര്‍ന്നാണ് പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കികൊണ്ട് ഉത്തരവിറക്കിയത്. 2017 നിയമ വിദ്യാർത്ഥിനിയെ കണ്ണംമൂലയിലെ വീട്ടിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നായിരുന്നു പരാതി. 2017 മേയ് 19ന് പുലര്‍ച്ചെ തിരുവനന്തപുരം കണ്ണമ്മൂലയിലുള്ള വീട്ടിൽ വെച്ചാണ് സ്വാമിയുടെ ജനനേന്ദ്രിയും ഛേദിച്ചത്. വീടിന് പുറത്തേക്ക് ഓടിയ പെണ്‍കുട്ടിയെ ഫ്ലയിങ് സ്ക്വാഡ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ ആദ്യം സ്വാമിക്കെതിരെ പെണ്‍കുട്ടി മൊഴി നൽകിയിരുന്നെങ്കിലും പിന്നീട് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സ്വാമി പീഡിപ്പിച്ചില്ലെന്നാണ് പെണ്‍കുട്ടി വ്യക്തമാക്കിയത്. സ്വയം ലിംഗഛേദം ചെയ്തതാണെന്നും സ്വാമി മൊഴി നൽകുകയും ചെയ്തിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നാട്ടിലേക്ക് പോയി തിരിച്ചെത്തിയപ്പോഴേക്കും വീടില്ല, സാധനങ്ങളുൾപ്പെടെ വലിച്ചെറിഞ്ഞ നിലയിൽ; കേസു കൊടുത്തിട്ടും നടപടിയില്ലെന്ന് തമിഴ്നാട് സ്വദേശികൾ
'അടിയന്തരമായി ഡയറക്ടർ സ്ഥാനത്ത് നീക്കണം', വിഎസിന്റെ മകൻ അരുൺകുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി