നെടുങ്കണ്ടം കസ്റ്റഡി മരണം; എസ്ഐയുടെ ജാമ്യാപേക്ഷ തള്ളി, ആഴത്തിലുള്ള അന്വേഷണം വേണമെന്ന് കോടതി

By Web TeamFirst Published Mar 30, 2020, 5:52 PM IST
Highlights

സാബുവിനെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങള്‍ ഒരു പരിഷ്‌കൃത സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ പറ്റാത്തതാണെന്ന് ഉത്തരവില്‍ പറയുന്നു. 

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍, എസ്ഐ ആയിരുന്ന കെ എ സാബുവിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ മുമ്പ് വാദം കേട്ടിരുന്നുവെങ്കിലും വിധി പ്രസ്താവിച്ചത് ഇന്നാണ്. സാബുവിനെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങള്‍ ഒരു പരിഷ്‌കൃത സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ പറ്റാത്തതാണെന്ന് ഉത്തരവില്‍ പറയുന്നു. ഇയാള്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആയതുകൊണ്ടു തന്നെ സമൂഹത്തില്‍ ഉന്നത സ്വാധീനം ചെലുത്താന്‍ ഇടയുണ്ടെന്നും കോടതി വിലയിരുത്തി. 

ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിച്ചാല്‍ തെളിവ് നശിപ്പിക്കപ്പെടാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയാകും. കസ്റ്റഡിയില്‍ പീഡിപ്പിക്കുന്നതും മൂന്നാം മുറ പ്രയോഗിക്കുന്നതും ഒരു പരിഷ്‌കൃത സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ്. ഇയാള്‍ക്കെതിരേയുള്ള ആരോപണം നിസാരമായി കാണാനാവില്ല. അതുകൊണ്ടുതന്നെ ആഴത്തിലുള്ള അന്വേഷണം അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.

click me!