കൊവിഡ്: പിഎസ്‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

By Web TeamFirst Published Mar 30, 2020, 5:20 PM IST
Highlights

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ നീട്ടിവെക്കാന്‍ തീരുമാനമെടുത്തതിന് പിന്നാലെയാണ് പിഎസ്‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും നീട്ടാനുള്ള നിര്‍ണ്ണായക തീരുമാനം എടുത്തത്. 

തിരുവനന്തപുരം: കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ പിഎസ്‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി. മാര്‍ച്ച് 20 മുതല്‍ ജൂണ്‍ 18 വരെയുള്ള കാലയളവില്‍ അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി ജൂണ്‍ 19 വരെ നീട്ടി. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ നീട്ടിവെക്കാന്‍ തീരുമാനമെടുത്തതിന് പിന്നാലെയാണ് പിഎസ്‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും നീട്ടാനുള്ള നിര്‍ണ്ണായക തീരുമാനം എടുത്തത്. 

കൊവിഡ് വ്യാപനവും ലോക്ക് ഡൗണും മൂലം റാങ്ക് പട്ടികിയല്‍ നിന്നുള്ള നിയമനം നടക്കാത്ത സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരും റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുന്നത് ആവശ്യപ്പെട്ടിരുന്നു. ലോക്ക് ഡൗണ്‍ കാലാവധി അവസാനിക്കുന്ന മുറക്കായിരിക്കും നീട്ടിവച്ച പരീക്ഷകളുടെ പുതുക്കിയ തിയതി  ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പിഎസ്‍സിയുടെ തീരുമാനം. 

click me!