സുപ്രധാന ഉത്തരവുമായി ഹൈക്കോടതി; ഭർത്താവ് മരിച്ചാലും ഭാര്യക്ക് ഭർതൃവീട്ടിൽ താമസിക്കാന്‍ അവകാശമുണ്ടെന്ന് ഉത്തരവ്

Published : Jun 03, 2025, 03:36 PM IST
സുപ്രധാന ഉത്തരവുമായി ഹൈക്കോടതി; ഭർത്താവ് മരിച്ചാലും ഭാര്യക്ക് ഭർതൃവീട്ടിൽ താമസിക്കാന്‍ അവകാശമുണ്ടെന്ന് ഉത്തരവ്

Synopsis

ഭർത്താവ് മരിച്ച യുവതിയെ ഭർത്താവിന്റെ വീട്ടിൽ താമസിക്കാൻ അനുവദിച്ച പാലക്കാട് സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. 

കൊച്ചി: ഭർത്താവ് മരിച്ചാലും ഭാര്യക്ക് ഭർത്താവിന്റെ വീട്ടിൽ താമസിക്കാൻ അവകാശമുണ്ടെന്ന് ഹൈക്കോടതി. വീടിന്റെ ഉടമസ്ഥത ആരുടെ പേരിലെന്നത് കണക്കിലെടുക്കാതെ തന്നെ ഭർതൃവീട്ടിൽ ഭാര്യക്ക് തുടരാം. ഗാർഹിക പീഡന നിരോധന നിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്. ഭർത്താവ് മരിച്ച യുവതിയെ ഭർത്താവിന്റെ വീട്ടിൽ താമസിക്കാൻ അനുവദിച്ച പാലക്കാട് സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. 

സുരക്ഷിതയായും അന്തസ്സോടെയും കഴിയാൻ സ്ത്രീക്ക് അവകാശമുണ്ടെന്നും ഭർത്താവ് മരിച്ച സാഹചര്യത്തിൽ സുരക്ഷിതമായ താമസസ്ഥലം അവകാശമമാണെന്നും കോടതി വിലയിരുത്തി. 2009ൽ ഭർത്താവ് മരിച്ച ശേഷവും യുവതിയും കുട്ടിയും ഭർതൃവീട്ടിലാണ് താമസിച്ചിരുന്നത്. പിന്നീട് ബന്ധുക്കൾ എതിർപ്പ് ഉന്നയിച്ചതോടെയാണ് യുവതി കോടതിയെ സമീപിച്ചത്. ആദ്യം യുവതിയുടെ ആവശ്യം തള്ളിയ മജിസ്ട്രേറ്റ് കോടതി തീരുമാനത്തിനെതിരെ യുവതി സെഷൻസ് കോടതിയെ സമീപിച്ചു. സെഷൻസ് കോടതി യുവതിക്ക് അനുകൂലമായി ഉത്തരവിട്ടു. ഇതിനെതിരെ ആണ് ഭർത്താവിന്റെ വീട്ടുകാർ ഹൈക്കോടതിയെ സമീപിച്ചത്. ബന്ധുക്കളുടെ ആവശ്യം തള്ളിയ കോടതി യുവതിക്ക് വീട്ടിൽ താമസിക്കാൻ അവകാശം നൽകിയ സെഷൻസ് കോടതി ഉത്തരവ് ശരിവെച്ചു.

PREV
Read more Articles on
click me!

Recommended Stories

കനത്ത സുരക്ഷ; വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം, സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ, 13ന് വോട്ടെണ്ണൽ
തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്