ഐഎസ്ആർഒ ചാരക്കേസ് ​ഗൂഢാലോചന; സിബി മാത്യൂസിന്റെ ഹർജിയിൽ ഹൈക്കോടതി സിബിഐയുടെ വിശദീകരണം തേടി

By Web TeamFirst Published Sep 24, 2021, 4:40 PM IST
Highlights

മുൻ‌കൂർ ജാമ്യത്തിൽ 60 ദിവസം പരിധി വെച്ചത് നിയമവിരുദ്ധം ആണെന്നാണ് സിബി മാത്യൂസ് ഹർജിയിൽ പറയുന്നത്. കേസ് ഒക്ടോബർ 21ലേക്ക് മാറ്റി. 
 

തിരുവനന്തപുരം:  ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചന കേസിൽ മുൻ‌കൂർ ജാമ്യത്തിന് സമയപരിധി നിശ്ചയിച്ചത് ചോദ്യം ചെയ്തു സിബി മാത്യൂസ് നൽകിയ ഹർജിയിൽ ഹൈക്കോടതി സിബിഐയുടെ വിശദീകരണം തേടി. മുൻ‌കൂർ ജാമ്യത്തിൽ 60 ദിവസം പരിധി വെച്ചത് നിയമവിരുദ്ധം ആണെന്നാണ് സിബി മാത്യൂസ് ഹർജിയിൽ പറയുന്നത്. കേസ് ഒക്ടോബർ 21ലേക്ക് മാറ്റി. 

തിരുവനന്തപുരം സെഷൻസ് കോടതിയാണ് അറുപത് ദിവസത്തേക്ക് സിബിമാത്യുസിന് മുൻകൂർ ജാമ്യം അനുവദിച്ചത്. ചാരക്കേസ് കെട്ടിച്ചമയ്ക്കാൻ ഗൂഢാലോചന നടത്തിയെന്ന സിബിഐ കേസിലെ നാലാം പ്രതിയാണ് മുൻ ഡിജിപി സിബി മാത്യൂസ്. തനിക്കെതിരായ പകയാണ് കേസിന് പിന്നിലെന്ന് മുൻകൂർ ജാമ്യം ലഭിച്ച ശേഷം സിബി മാത്യൂസ് ആരോപിച്ചിരുന്നു. 

ചാരക്കേസിൽ പ്രതിയായ നമ്പിനാരായണനെ ഇൻറലിൻസ് ബ്യൂറോയുടെ നിർദ്ദേശ പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്നും, ചാരക്കേസ് ആദ്യം അന്വേഷിച്ച സിബിഐ സംഘമാണ് അട്ടിമറി നടത്തിയതെന്നുമായിരുന്നു സിബിമാത്യൂസിൻെറ വാദം. എന്നാൽ നമ്പിനാരായണനെ കസ്റ്റഡിൽ മർദ്ദിച്ചുവെന്നും സിബിമാത്യൂസിന്റെ അറസ്റ്റ് ഒഴിവാക്കുമെന്ന് ഉറപ്പു പറയാനാകില്ലെന്നും ജാമ്യാപേക്ഷയെ എതിർത്ത് സിബിഐയും വാദിച്ചു. സിബിമാത്യൂസിൻറെ ജാമ്യ ഹർജിയെ എതിർത്ത് നമ്പിനാരായണനും ചാരക്കേസിൽ പ്രതിചേർക്കപ്പെട്ട മാലി വനിതകളും കക്ഷിചേർന്നിരുന്നു.

Read Also: ചാരക്കേസ്; മറിയം റഷീദയും ഫൗസിയ ഹസനും സുപ്രീംകോടതിയിൽ, രണ്ട് കോടി വീതം നഷ്ടപരിഹാരം വേണമെന്ന് ആവശ്യം

click me!