Latest Videos

കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ കളക്ടർക്ക് ഇടപെടാം: ഹൈക്കോടതി

By Web TeamFirst Published Jul 30, 2020, 3:08 PM IST
Highlights

വെള്ളക്കെട്ട് നീക്കാന്‍ നഗരസഭയ്ക്ക് കഴിയുന്നില്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം കളക്ടര്‍ക്ക് ഇടപെടാമെന്ന് ഹൈക്കോടതി അറിയിച്ചു. 

കൊച്ചി: കൊച്ചിയിലെ വെളളക്കെട്ടിൽ വീണ്ടും ഇടപെട്ട് ഹൈക്കോടതി. പ്രശ്‍നം പരിഹരിക്കാൻ നഗരസഭയ്ക്ക്  കഴിയില്ലെങ്കിൽ ജില്ലാ കളക്ടര്‍ക്ക് ഇടപെടാമെന്ന് സിംഗിൾ ബെഞ്ച് നിർദേശിച്ചു. കോടികൾ മുടക്കി  ഓപ്പറേഷൻ ബ്രേക് ത്രൂ ആദ്യഘട്ടം നടപ്പാക്കിയിട്ടും കഴിഞ്ഞ ദിവസം നഗരം വീണ്ടും വെളളക്കെട്ടിൽ മുങ്ങിയ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഇടപെടൽ. 

പ്രശ്‍നം പരിഹരിക്കാൻ നഗരസഭയ്ക്ക് കഴിയുന്നില്ലെങ്കിൽ ജില്ലാ കളക്ടര്‍ക്ക് ഇടപെടാം. കാര്യങ്ങൾ ഏറ്റെടുത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കാം. ദുരന്തനിവാരണ നിയമപ്രകാരം മുന്നോട്ട് പോകാം. മുല്ലശേരി കനാലിന്‍റെ ഒഴുക്ക് ത‍ടസപ്പെട്ടതാണ് കഴിഞ്ഞ ദിവസം വെളളക്കെട്ട് ഉണ്ടാകാൻ കാരണമായതെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു. ഇക്കാര്യത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ നടപടി വേണമെന്ന് സിംഗിൾ ബെഞ്ച് നിർദേശിച്ചു.

സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ജില്ലാ കളക്ടര്‍, കോർപ്പറേഷൻ സെക്രട്ടറിയും വിശദീകരണം നൽകണം. പിആൻടി കോളനിയിലെ താമസക്കാരുടെ പുനരധിവാസം സംബന്ധിച്ച് സ്വീകരിച്ച നടപടികളും സർക്കാർ അറിയിക്കണം. ഇതിനിടെ വെളളക്കെട്ട് പരിഹരിക്കുന്നതിനായി ചേർന്ന് പ്രവർത്തിക്കാൻ ജില്ലാ ഭരണകൂടവും കോ‍ർപ്പറേഷനും തമ്മിൽ ധാരണയായി. ഇതിനാവശ്യമായ പണം കണ്ടെത്താൻ കോർപ്പറേഷനോട് മന്ത്രി വി എസ് സുനിൽ കുമാർ നി‍ർദേശിച്ചു. ഏകോപനകുറവ് ഉണ്ടായി എങ്കിൽ പരിഹരിക്കും.

click me!