ഫ്രഷ് കട്ട് അടച്ചുപൂട്ടാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി; നാളെ സംയുക്ത പരിശോധന

Published : Aug 06, 2026, 05:54 PM IST
KERALA HC FRESH CUT

Synopsis

ഫാക്ടറിയിൽ നിന്ന് പുഴയിലേക്ക് മാലിന്യം ഒഴുക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് കമ്പനി അടച്ചുപൂട്ടാൻ കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ ഉടമകൾ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ   നടപടി.

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് അറവു മാലിന്യ ഫാക്ടറി അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഫാക്ടറിയിൽ നിന്ന് പുഴയിലേക്ക് മാലിന്യം ഒഴുക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് കമ്പനി അടച്ചുപൂട്ടാൻ കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ ഉടമകൾ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ നിർണായക നടപടി.

ഉത്തരവിന്റെ പശ്ചാത്തലത്തിൽ കമ്പനിയിൽ നാളെ സംയുക്ത പരിശോധന നടക്കും. മലിനീകരണ നിയന്ത്രണ ബോർഡും ജില്ലാ കളക്ടറുമാണ് സ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തുക. ഈ സംയുക്ത പരിശോധനയ്ക്ക് ശേഷമായിരിക്കും ഫ്രഷ് കട്ടിന്റെ പ്രവർത്തനത്തിൽ കോടതി അന്തിമ തീരുമാനം കൈക്കൊള്ളുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പോസ്റ്റ് ഓഫീസുകൾ കേന്ദ്രീകരിച്ച് കവർച്ച, തിരുവനന്തപുരത്തും കൊല്ലത്തുമായി ഏഴ് ലോക്കറുകൾ തകർത്തു; പ്രതി പിടിയിൽ
എക്കാലത്തും ലോകസമാധാനത്തിന്റെ ഏറ്റവും വലിയ ശത്രു അമേരിക്ക, ഭ്രാന്തിന്റെ ഏറ്റവും പുതിയ പേരാണ് ഡൊണാൾഡ് ട്രംപെന്ന് ബിനോയ് വിശ്വം