പോസ്റ്റ് ഓഫീസുകൾ കേന്ദ്രീകരിച്ച് കവർച്ച, തിരുവനന്തപുരത്തും കൊല്ലത്തുമായി ഏഴ് ലോക്കറുകൾ തകർത്തു; പ്രതി പിടിയിൽ

Published : Aug 06, 2026, 05:53 PM IST
post office burglary suspect arrested after thefts in kollam and thiruvananthapuram

Synopsis

പോസ്റ്റ് ഓഫീസുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന മോഷ്ടാവ് പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി ആസിഫ് റാസയാണ് എറണാകുളത്തു നിന്ന് കടയ്ക്കൽ പൊലീസിന്‍റെ പിടിയിലായിത്

കൊച്ചി: പോസ്റ്റ് ഓഫീസുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന മോഷ്ടാവ് പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി ആസിഫ് റാസയാണ് എറണാകുളത്തു നിന്ന് കടയ്ക്കൽ പൊലീസിന്‍റെ പിടിയിലായിത്. തിരുവനന്തപുരത്തും കൊല്ലത്തുമായി ഏഴ് പോസ്റ്റ് ഓഫീസുകളിലാണ് ലോക്കർ പൊളിച്ച് പ്രതി മോഷണം നടത്തിയത്. കടയ്ക്കൽ പോസ്റ്റ് ഓഫീസിൽ നിന്ന് ഒന്നേകാൽ ലക്ഷത്തോളം രൂപ ഇയാൾ കവർന്നിരുന്നു. കട്ടിങ് മെഷീൻ വാങ്ങിയതിന്‍റെ ഗ്യാരണ്ടി പേപ്പർ, കവർച്ച നടന്ന കുണ്ടറയിലെ പോസ്റ്റ് ഓഫീസിൽ നിന്നും പൊലീസിന് ലഭിച്ചിരുന്നു. ഈ തെളിവാണ് പ്രതിയിലേക്ക് എത്താൻ സഹായിച്ചത്. എറണാകുളത്ത് പോസ്റ്റ് ഓഫീസിനോട് ചേർന്നുള്ള ലോഡ്ജ് മുറി വാടകയ്ക്ക് എടുത്ത് മോഷണത്തിന് പദ്ധതിയിടവേയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എക്കാലത്തും ലോകസമാധാനത്തിന്റെ ഏറ്റവും വലിയ ശത്രു അമേരിക്ക, ഭ്രാന്തിന്റെ ഏറ്റവും പുതിയ പേരാണ് ഡൊണാൾഡ് ട്രംപെന്ന് ബിനോയ് വിശ്വം
ആഗസ്റ്റ് 15 മുതൽ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ വൻ മാറ്റം; 'എന്റെ പൊലീസ് സ്റ്റേഷൻ' പദ്ധതിയുമായി ആഭ്യന്തരമന്ത്രി