രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്: പ്രതികളുടെ അഭിഭാഷകര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

Published : Jan 18, 2023, 05:19 PM ISTUpdated : Jan 18, 2023, 07:23 PM IST
രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്: പ്രതികളുടെ അഭിഭാഷകര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

Synopsis

പ്രതികൾക്ക് അഭിഭാഷകരെ കണ്ടെത്താനായി വിചാരണ തുടങ്ങുന്നത് ഒരു മാസത്തേക്ക് നീട്ടിവെക്കാനും ഉത്തരവിലുണ്ട്.

കൊച്ചി: രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിന്‍റെ വിചാരണ ഒരു മാസത്തേക്ക് നീട്ടി ഹൈക്കോടതി. കേസ് നടപടികൾ കോട്ടയത്തേക്ക് മാറ്റണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. പ്രതികളുടെ അഭിഭാഷകർക്ക് സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. വിചാരണ നടക്കുമ്പോൾ മാവേലിക്കര കോടതി പരിസരത്ത് ആവശ്യമായ സുരക്ഷയൊരുക്കണം. സുരക്ഷയ്ക്കായി പൊലീസിനെ വിന്യസിക്കാൻ സർക്കാരിന് ജസ്റ്റിസ് സിയാദ് റഹ്മാൻ നിർദേശം നൽകി. തങ്ങൾക്കു വേണ്ടി ഹാജരാകാൻ അഭിഭാഷകർ തയ്യാറാകുന്നില്ലെന്നും കേസ് നടപടികൾ കോട്ടയത്തേ മറ്റേതെങ്കിലും കോടതികളിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം