
കൊച്ചി: സംസ്ഥാനത്തെ പ്രളയവുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഡാം മാനേജ്മെന്‍റിലെ പിഴവിൽ ജുഡീഷ്യൽ അന്വേഷണം വേണം, പ്രളയ പുനരധിവാസം വേഗത്തിലാക്കണം, പ്രളയം മനുഷ്യ നിർമ്മിതമാണോ എന്ന് പരിശോധിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുളള ഹർജികളാണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുക.
ഇവയിൽ ചിലതിൽ ഇന്ന് ഉത്തരവുണ്ടായേക്കുമെന്നും സൂചനയുണ്ട്. സംസ്ഥാന സർക്കാരിന്‍റെ ഡാം മാനേജ്മെന്‍റിലെ പിഴവാണ് പ്രളയത്തിന് പ്രധാന കാരണമെന്ന് വ്യക്തമാക്കുന്ന അമിക്കസ് ക്യൂരി റിപ്പോർട്ടും ഇതേ ബെഞ്ചിന്‍റെ പരിഗണനയിലുണ്ട്. അതേസമയം, ഓഗസ്റ്റ് 15 മുതല്‍ 17 വരെ കേരളത്തില്‍ പെയ്ത അപ്രതീക്ഷിത മഴ പ്രളയ കാരണമായെന്നാണ് സര്‍ക്കാര്‍ നിലപാട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam