
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ സിഎംആർഎൽ-എക്സാലോജിക് കേസുകളിലെ മുഴുവൻ അന്വേഷണങ്ങളും നിർത്തിവെക്കണമെന്ന ഹൈക്കോടതി വിധിയിയിൽ പ്രതികരണവുമായി കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ. അഭിപ്രായങ്ങൾ എപ്പോഴും മാറ്റാനുള്ളതല്ലെന്നും പറയേണ്ടത് പറയേണ്ട സമയത്ത് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ അഭിപ്രായം നേതൃത്വം ക്ഷമാപൂർവം കേട്ടു. അവർക്ക് പറയാനുള്ളതും പറഞ്ഞിട്ടുണ്ട്. സർക്കാർ നിലപാടുകളിലെ ശരി തെറ്റുകളെ കുറിച്ച് ഈ സമയത്ത് അഭിപ്രായം പറയുന്നില്ലെന്നും അഭിപ്രായം പറയേണ്ട സാഹചര്യമല്ലെന്നും സത്യം ആത്യന്തികമായി വിജയിക്കും മാത്യു കുഴൽനാടൻ പറഞ്ഞു. പാർട്ടിയും പൊതുജനവും ആഗ്രഹിക്കുന്നത് പാർട്ടി വേദിയിൽ പറഞ്ഞു. പരസ്യപ്രസ്താവന പാടില്ലെന്ന നിർദ്ദേശം പാലിക്കുന്നുവെന്നും മാത്യു കുഴല്നാടൻ തിരുവനന്തപുരത്ത് പ്രതികരിച്ചു.
അതേസമയം, സർക്കാർ എടുത്ത നിലപാടാണ് ശരിയെന്ന് വീണ്ടും തെളിഞ്ഞതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു. പ്രാഥമിക അന്വേഷണ നടത്തിയ ശേഷം മാത്രം കൂടുതല് നടപടി എന്നതായിരുന്നു സർക്കാർ നിലപാട്. സർക്കാർ പക്വമായ നിലപാടാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും ഒറ്റ നിലപാട് ആയിരുന്നു. കേസ് അന്തിമമായി തടഞ്ഞിട്ടിലില്ലെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam