എംഎൽഎമാർക്ക് ഹാപ്പി ഡേ! ശമ്പളവും ആനൂകൂല്യവും വർധിപ്പിക്കുമെന്ന് മന്ത്രിയുടെ പ്രഖ്യാപനം

Published : Oct 26, 2026, 08:19 PM IST
Sunny joseph

Synopsis

സംസ്ഥാനത്തെ എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ് പ്രഖ്യാപിച്ചു. കൂടാതെ എംഎൽഎമാർക്കും പേഴ്സണൽ സ്റ്റാഫുകൾക്കുമായി 6.71 കോടി രൂപ ചെലവിൽ 480 ഐപാഡുകൾ വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരം: എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുമെന്ന് പാർലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫ്. കാര്യോപദേശക സമിതിയിൽ വിഷയം ചർച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎ ഹോസ്റ്റൽ താക്കോൽ കൈമാറ്റ വേദിയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് ഇക്കാര്യം പറയുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു. എംഎൽഎമാർക്കും പേഴ്സണൽ സ്റ്റാഫുകൾക്കും ഐപാഡ് വാങ്ങാനും സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനായി 480 ഐപാഡുകൾ വാങ്ങാൻ ടെൻഡർ ക്ഷണിച്ചു. 256 GB 13 ഇഞ്ച് ഐപ്പാർഡ് പ്രോ 320 എണ്ണവും 11 ഇഞ്ച് ഐപാഡ് 160 എണ്ണവും ആണ് വാങ്ങുന്നത്. കെൽട്രോൺ വഴി ടെൻഡർ ക്ഷണിച്ചു. 6.71 കോടി രൂപ ചെലവഴിച്ചാണ് ഐ പാഡ് വിതരണം. മന്ത്രിമാർ, പ്രൈവറ്റ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ എന്നിവരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ലാപ്ടോപ്പുകൾ, ഐപാഡുകൾ, ടാബ്‌ലെറ്റുകൾ എന്നിവയുൾപ്പെടെ വാങ്ങുന്നതിനുള്ള ചെലവ് പരിധി സർക്കാർ അടുത്തിടെ 1.5 ലക്ഷം രൂപയിൽ നിന്ന് 2 ലക്ഷം രൂപയായി ഉയർത്തിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൊക്കോട് വനപാതയില്‍ കാട്ടാനയുടെ ആക്രമണം; 62കാരന് പരിക്ക്, കാട്ടാനകളുടെ സാന്നിധ്യം യാത്രക്കാര്‍ക്ക് ഭീഷണി
പിഎസ്‍സി ക്രമക്കേടിൽ നടപടി: പരീക്ഷാവിഭാ​ഗം അഡീഷണൽ സെക്രട്ടറി ആർ ഹരിക്ക് സസ്പെൻഷൻ