മത്സ്യതൊഴിലാളികള്‍ ഈ സമുദ്രപ്രദേശങ്ങളിൽ പോകരുത്; മുന്നറിയിപ്പ്

By Web TeamFirst Published Sep 30, 2019, 3:25 PM IST
Highlights

ലക്ഷദ്വീപ് മേഖലയിൽ മണിക്കൂറിൽ 45 മുതൽ 55 km വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാദ്ധ്യതയുണ്ടെന്ന് ദുരനന്തനിവാരണ വകുപ്പിന്‍റെ ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു.

തിരുവനന്തപുരം: ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള ദുരനന്തനിവാരണ വകുപ്പ്. കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകുന്നതിൽ തടസ്സമില്ല, എന്നാല്‍ ലക്ഷദ്വീപ് മേഖലയിൽ മണിക്കൂറിൽ 45 മുതൽ 55 km വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാദ്ധ്യതയുണ്ടെന്ന് ദുരനന്തനിവാരണ വകുപ്പിന്‍റെ ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഇന്ന് ഗുജറാത്ത് തീരത്തും അതിനോട് ചേർന്നുള്ള വടക്ക് -കിഴക്ക് അറബിക്കടലിലും ശക്തമായ കാറ്റ് വീശാൻ സാദ്ധ്യതയുണ്ട് . 30-09-2019 മുതൽ 01-10-2019 വരെ മാലിദ്വീപ്, ലക്ഷദ്വീപ്, ഭൂമധ്യരേഖയോട് ചേർന്ന് കിടക്കുന്ന ഇന്ത്യൻ മഹാസമുദ്രം എന്നീ മേഖലകളിൽ മണിക്കൂറിൽ 45 മുതൽ 55 km വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാദ്ധ്യതയുണ്ട്. ഈ സമയത്ത് കാലയളവിൽ മത്സ്യ തൊഴിലാളികൾ പ്രസ്തുത പ്രദേശങ്ങളിൽ കടലിൽ പോകരുതെന്ന് ദുരനന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

click me!