
കൊച്ചി: മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്ക് ആശ്വാസം. അഴീക്കോട് പ്ലസ്ടു കോഴക്കേസിലെ വിജിലൻസ് എഫ്ഐആര്‍ ഹൈക്കോടതി റദാക്കി. അഴീക്കോട് ഹൈസ്കൂളിന് പ്ലസ് ടു അനുവദിക്കാൻ മാനേജ്മെന്റിൽ നിന്നും കോഴ വാങ്ങി എന്നായിരുന്നു പരാതി. സി പി എം പ്രാദേശിക നേതാവ് ആണ് 2017 യിൽ മുഖ്യമന്ത്രി ക്കു പരാതി നൽകിയത്. വിജിലൻസ് എസ് പി കഴമ്പിലെന്നു കണ്ടു പരാതി തള്ളിയിരുന്നു. എന്നാൽ വീണ്ടും പ്രോസീക്യൂഷൻ നിയമോപദേശത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങി. ഈ കാര്യം ചൂണ്ടിക്കായിയാണ് കെ എം ഷാജി ഹൈകോടതിയെ സമീപിച്ചത്.
മുസ്ലിം പിന്തുടർച്ചാവകാശ നിയമം: ഷുക്കൂർ വക്കീലിന്റെ വിവാഹത്തിനെതിരെ രൂക്ഷ വിമർശനവുമായി കെഎം ഷാജി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam