പാതയോരത്ത് കൊടിതോരണങ്ങൾക്ക് നിയന്ത്രണം: സര്‍ക്കാരിറക്കിയ പുതിയ സര്‍ക്കുലറിലും ഹൈക്കോടതിക്ക് അതൃപ്തി

Published : Jul 07, 2022, 03:18 PM IST
പാതയോരത്ത് കൊടിതോരണങ്ങൾക്ക് നിയന്ത്രണം: സര്‍ക്കാരിറക്കിയ പുതിയ സര്‍ക്കുലറിലും ഹൈക്കോടതിക്ക് അതൃപ്തി

Synopsis

കോടതി ഉത്തരവ് നടപ്പാക്കിയില്ലങ്കിൽ  ചുമതലയുള്ള ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി വിശദീകരണം നൽകേണ്ടി വരുമെന്നു ജസ്റ്റിസ് ദേവൻ രാമചന്ദൻ്റെ മുന്നറിയിപ്പ്

കൊച്ചി:പാതയോരത്ത് കൊടി തോരണങ്ങൾക്കും  ബാനറുകൾക്കും  നിയന്ത്രണമേർപെടുത്തി  ഇറക്കിയ പുതിയ സര്‍ക്കുലറിലും ഹൈക്കോടതിക്ക് അത്യപ്തി. കൊടിമരങ്ങള്‍ക്ക് നിയന്ത്രണമേര്‍പെടുത്തുന്നതായി  സര്‍ക്കുലര്‍ ഇറക്കണമെന്ന  ഹൈക്കോടതി ഉത്തരവു നടപ്പാക്കാൻ മുഖ്യമന്ത്രിയുടെ അനുമതി വേണമെന്ന് സർക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഉത്തരവ് നടപ്പാക്കിയില്ലങ്കിൽ  ചുമതലയുള്ള ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി വിശദീകരണം നൽകേണ്ടി വരുമെന്നുജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ മുന്നറിയിപ്പും നല്‍കി. പുതിയ സര്‍ക്കുലര്‍ ഇറക്കിയതായി ഇന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പുതിയ സര്‍ക്കുലറിലും കോടതി  അത്യപ്തി രേഖപെടുത്തി. ഹരജി പത്ത് ദിവസത്തിന് ശേഷം വീണ്ടും  പരിഗണിക്കാന്‍ മാറ്റി.

'കോടതിയില്‍ പറയാന്‍ ധൈര്യം കാണിക്കുന്നില്ല'; കൊടിതോരണ വിഷയത്തിലെ സര്‍വ്വകക്ഷി യോഗത്തില്‍ ഹൈക്കോടതിക്ക് അതൃപ്തി

കൊച്ചി കോർപ്പറേഷനും പൊതുമരാമത്ത് വകുപ്പിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
നഗരത്തിലെ ഭൂരിഭാഗം റോഡുകളും തകർന്നു.പശവച്ച് ഒട്ടിച്ചാണോ റോഡ് നിർമ്മിച്ചതെന്ന് കോടതി പരിഹസിച്ചു.റോഡ് തകർന്നതിന്‍റെ  പ്രാഥമിക ഉത്തരവാദിത്തം എഞ്ചിനീയർമാർക്കാണ്.വിഷയത്തിൽ ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ ലംഘിക്കപ്പെട്ടുഎഞ്ചിനീയർമാരെ വിളിപ്പിക്കും.നൂറുകണക്കിന് കാൽനടയാത്രക്കാർക്ക് ജീവൻ നഷ്ടമായെന്നാണ് കണക്കുകൾ.സിറ്റി പൊലീസ് കമ്മീഷണർ മറുപടി പറയണം
കോർപ്പറേഷൻ സെക്രട്ടറിക്ക് കോടതി നോട്ടീസയച്ചു.

CPM സമ്മേളനം: 'ഫുട്പാത്തുകള്‍ കയ്യേറി കൊടിതോരണങ്ങള്‍; ഇതോ കേരളം അഭിമാനിക്കുന്ന നിയമവ്യവസ്ഥിതി': ഹൈക്കോടതി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികൾ ഇന്ന് കോടതി പരിഗണിക്കും, ദിലീപ് നൽകിയത് അടക്കം 6 ഹർജികൾ
ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യം ലഭിക്കുമോ ? പി.ടി.കുഞ്ഞുമുഹമ്മദിന്‍റെ കേസ് ഇന്ന് കോടതി പരിഗണിക്കും