ഹയർ സെക്കൻഡറി പരീക്ഷഫലം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കും

By Web TeamFirst Published Jul 13, 2020, 1:45 PM IST
Highlights

2032 പരീക്ഷ കേന്ദ്രങ്ങളിലായി  അഞ്ചേകാൽ ലക്ഷം വിദ്യാർത്ഥികളാണ് ഹയർ സെക്കണ്ടറി പരീക്ഷ എഴുതിയത് .

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷ ഫലം മറ്റന്നാൾ ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥാവും പരീക്ഷാ ഫലം പ്രഖ്യാപിക്കുക. വൊക്കേഷണൽ ഹയർ സെക്കൻഡറി ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും.

ജൂലൈ രണ്ടാം വാരത്തിൽ തന്നെ ഹയർ സെക്കൻഡറി പരീക്ഷയുടെ ഫലം പ്രഖ്യാപിക്കാനായിരുന്നു വിദ്യാഭ്യാസവകുപ്പ് ലക്ഷ്യമിട്ടതെങ്കിലും അപ്രതീക്ഷതമായി തിരുവനന്തപുരം നഗരത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതാണ് ഫലപ്രഖ്യാപനം  അൽപം വൈകാൻ കാരണമായത്. മാ‍‍ർച്ച് പകുതിയോടെ ആരംഭിച്ച ഹയ‍ർ സെക്കൻഡറി പരീക്ഷകൾ കൊവിഡിനെ തുട‍ർന്ന് പകുതിക്ക് മുടങ്ങിയിരുന്നു. 

പിന്നീട് മെയ് അവസാനവാരം പുനരാരംഭിച്ച പരീക്ഷ മെയ് 29-ന് അവസാനിച്ചു. 2032 പരീക്ഷ കേന്ദ്രങ്ങളിലായി  അഞ്ചേകാൽ ലക്ഷം വിദ്യാർത്ഥികളാണ് ഹയർ സെക്കണ്ടറി പരീക്ഷ എഴുതിയത് .വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 389 പരീക്ഷ കേന്ദ്രങ്ങളിലായി മുപ്പത്തി ആറായിരം വിദ്യാർതിഥികളാണ് പരീക്ഷയ്ക്ക് ഹാജരായി. 

click me!