ആദ്യ ഘട്ടത്തിൽ 80 പാഠപുസ്തകങ്ങളിൽ മാറ്റം; ഹയർസെക്കണ്ടറി പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Published : Jul 02, 2025, 04:33 PM IST
V Sivankutty

Synopsis

കാലോചിതമായി ഹയർ സെക്കണ്ടറി പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കണ്ടറി പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒന്നു മുതൽ പത്ത് വരെ ക്ലാസ്സുകളിലെ പാഠപുസ്തക പരിഷ്കരണത്തിന്റെ തുടർച്ചയും, ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളം വരുത്തിയ മാറ്റങ്ങളും ഈ പരിഷ്കരണത്തിൽ ഗൗരവമായി പരിഗണിക്കും. ആദ്യഘട്ടത്തിൽ എസ്‌സിഇആർടി-യുടെ 80 ടൈറ്റിൽ പാഠപുസ്തകങ്ങളാണ് പരിഷ്കരിക്കുകയെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്ലസ് വൺ പ്രവേശനം നേടിയവരുടെ കണക്കും മലപ്പുറം ജില്ലയിലെ സ്ഥിതിയും മന്ത്രി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.

നിലവിൽ 2015-ൽ പരിഷ്കരിച്ച പാഠപുസ്തകങ്ങളാണ് വിദ്യാലയങ്ങളിൽ ഉപയോഗിച്ചു വരുന്നത്. കഴിഞ്ഞ 10 വർഷകാലയളവിനിടയിൽ വലിയ മാറ്റങ്ങളാണ് ലോകത്താകമാനം സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഈ മാറ്റങ്ങളെയെല്ലാം പരിഗണിച്ചുകൊണ്ടും ഭാവിയിലെ വെല്ലുവിളികൾ പരിഗണിച്ചു കൊണ്ടാകും പാഠപുസ്കങ്ങൾ പരിഷകരിക്കുക. പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ ഈ അധ്യയന വർഷം പൂർത്തീകരിച്ച് അടുത്ത വർഷം കുട്ടികളുടെ കയ്യിൽ പുതിയ പുസ്തകങ്ങൾ എത്തിച്ചേരുന്ന നിലയിൽ പൂർത്തീകരിക്കും.

പ്ലസ് വൺ പ്രവേശനം നേടിയവർ: മെറിറ്റ് - 49636. സ്പോർട്സ് ക്വാട്ട 1040. മോഡൽ റസിഡൻഷ്യൽ സ്കൂൾ- 38. കമ്മ്യൂണിറ്റി ക്വാട്ട- 3479. മാനേജ്മെന്റ്- 4628. അൺ എയിഡഡിൽ ചേർന്നവർ- 3298. ആകെ 62,119. അലോട്ട്മെന്റ് നൽകിയിട്ടും പ്രവേശനം നേടാത്തവർ- 12358. 

മലപ്പുറം ജില്ലയിലെ നിലവിലുള്ള ഒഴിവുകൾ: മെറിറ്റ്- 8742. മോഡൽ റസിഡൻഷ്യൽ സ്കൂൾ 12. അൺഎയിഡഡ്- 8003. ആകെ ഒഴിവുകൾ- 16757. അൺ എയിഡഡ് സീറ്റുകൾ ഒഴിവാക്കിയാലും 8754 സീറ്റുകൾ ഒഴിഞ്ഞുകിടപ്പുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മലപ്പുറത്ത് പ്രവേശനം നേടാനുള്ള അപേക്ഷകരുടെ എണ്ണം- 11,438 ആണ്. ഒന്നാം സപ്ലിമെൻററി അലോട്ട്‌മെൻറ് റിസൾട്ട് - 2025 ജൂലൈ 4 ന് പ്രസിദ്ധീകരിക്കും. ഒന്നാം സപ്ലിമെന്‍ററി പ്രവേശനം - 2025 ജൂലൈ 4 മുതൽ 8 വരെ നടക്കും. രണ്ടാം സപ്ലിമെൻററി അപേക്ഷകൾ - 2025 ജൂലൈ 9 മുതൽ 11 വരെ സ്വീകരിക്കും. രണ്ടാം സപ്ലിമെൻററി അലോട്ട്മെന്റ് റിസള്‍ട്ട് ജൂലൈ 16 ന് പ്രസിദ്ധീകരിക്കും.

സ്കൂൾ മാറ്റത്തിനുള്ള അപേക്ഷ - 2025 ജൂലൈ 19 മുതൽ 21 വരെ അലോട്ട്‌മെൻറിനു ശേഷം ഒഴിവുകൾ പ്രസിദ്ധപ്പെടുത്തി സ്പോട്ട് അഡ്മിഷനുള്ള അവസരവും നൽകുന്നതാണ്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി ഒന്നാം ഘട്ട അലോട്ട്മെന്‍റ് സ്ഥിര പ്രവേശനം നേടിയത് – 20,585. സപ്ലിമെന്‍ററി അലോട്ട്മെന്‍റ് നല്‍കിയത് 7,116. മെറിറ്റ് ഒഴിവുകള്‍ - 2,959.

ഹയർ സെക്കണ്ടറി പ്രവേശനത്തിന് ആരെങ്കിലും ഏതെങ്കിലും സ്കൂൾ കാപ്പിറ്റേഷൻ ഫീസ് വാങ്ങിയാൽ അതിന്റെ പത്തിരട്ടി പിഴ ഈടാക്കുമെന്നും മന്ത്രി അറിയിച്ചു. പ്രവേശനത്തിന് സ്‌ക്രീനിംഗ് പാടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഫ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ