റെഡ് അലര്‍ട്ട്: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി

Published : Aug 07, 2019, 07:27 PM ISTUpdated : Aug 07, 2019, 08:34 PM IST
റെഡ് അലര്‍ട്ട്: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി

Synopsis

മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകം 

മലപ്പുറം: ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നാളെ (8-8-2019) അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി തുടരുകയും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അവധിയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍,കേന്ദ്രീയ വിദ്യാലയം, അംഗന്‍വാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുളള പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കുകയില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പഴയ തട്ടകത്തിലേക്ക് വീണ്ടും, കെ മുരളീധരൻ വട്ടിയൂർകാവിൽ മത്സരിക്കും, ഒടുവിൽ സീറ്റിൽ തീരുമാനം, നേതൃത്വത്തെ നിലപാട് അറിയിച്ചു
മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവം: പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നടുക്കുന്ന വിവരം, 'പെൺകുട്ടി ഒരു വർഷത്തോളം പീഡനത്തിനിരയായി'