
ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം കൂടിവരുന്നു എന്ന റിപ്പോര്‍ട്ടുകൾക്കിടെ മാനദണ്ഡങ്ങൾ കര്‍ശനമായി നടപ്പാക്കാനും പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താനും നടപടികളുമായി കേന്ദ്ര സര്‍ക്കാർ. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഹോം സെക്രട്ടറി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
രാജ്യത്ത് ഹോളി, ഈസ്റ്റർ, ഈദ് തുടങ്ങിയ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ആണ്
ചീഫ് സെക്രട്ടറിമാർക്ക് ഹോം സെക്രട്ടറി അജയ് ബല്ല കത്ത് അയച്ചത്. ഇതിനെല്ലാം പുറമെ കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടപടികളും പുരോഗമിക്കുകയാണ്. പരിശോധന നടത്തി സമ്പർക്ക പട്ടിക തയാറാക്കുന്ന രീതി കർശനമായി പാലിക്കണം.. ആഘോഷങ്ങളിൽ ആൾക്കൂട്ടങ്ങൾ അനുവദിക്കരുത്.. ഇതു സംബന്ധിച്ച നിർദേശം ജില്ലാ ഭരണകൂടങ്ങൾക്ക് നൽകണമെന്നും ഹോം സെക്രട്ടറി ചീഫ് സെക്രട്ടറിമാർക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam