ആലപ്പുഴയിൽ ഹൗസ് ബോട്ട് കത്തി, പാചകക്കാരന് പരിക്ക്; ഒഴിവായത് വൻ ദുരന്തം

Published : Nov 05, 2022, 08:43 PM IST
ആലപ്പുഴയിൽ ഹൗസ് ബോട്ട് കത്തി, പാചകക്കാരന് പരിക്ക്; ഒഴിവായത് വൻ ദുരന്തം

Synopsis

ഹൗസ് ബോട്ടിലുണ്ടായിരുന്ന വിനോദ സഞ്ചാരികൾ ബീച്ച് കാണാൻ പോയ സമയത്താണ് തീ പിടിച്ചത്, അതുകൊണ്ട് വലിയ അപകടം ഒഴിവായി. ബോട്ടിന്റെ അടുക്കളയിലെ പാചക വാതക സിലിണ്ടറിൽ ചോർച്ച വന്നതാണ് തീപിടിത്തത്തിന് കാരണം. 

ആലപ്പുഴ: കന്നിട്ട ബോട്ട് ജെട്ടിക്ക് സമീപം ഹൗസ് ബോട്ടിന് തീപിടിച്ചു, ഒരാൾക്ക് പൊള്ളലേറ്റു. ഹൗസ് ബോട്ടിലെ പാചകക്കാരനായ ആലപ്പുഴ സ്വദേശി നിഷാദിനാണ് പൊള്ളലേറ്റത്. പരിക്ക് സാരമുള്ളതല്ല. ഹൗസ് ബോട്ടിലുണ്ടായിരുന്ന വിനോദ സഞ്ചാരികൾ ബീച്ച് കാണാൻ പോയ സമയത്താണ് തീ പിടിച്ചത്, അതുകൊണ്ട് വലിയ അപകടം ഒഴിവായി. ഹൗസ് ബോട്ടിന്റെ അടുക്കളയിലെ പാചക വാതക സിലിണ്ടറിൽ ചോർച്ച വന്നതാണ് തീപിടിത്തത്തിന് കാരണം. ഹൗസ് ബോട്ട് ഭാഗികമായി കത്തി നശിച്ചു. ഫയർഫോഴ്സും ടൂറിസം പൊലീസും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മമ്മൂട്ടിക്കെതിരായ സൈബറാക്രമണം; അവസാനിപ്പിക്കണമെന്ന് ദീപ്തി മേരി വർഗീസ്, മമ്മൂക്ക പറഞ്ഞതിൽ എന്താണ് തെറ്റെന്ന് അബിൻ വർക്കി
മമ്മൂട്ടിക്കെതിരായ സിപിഎം സൈബര്‍ ആക്രമണം ഹിംസാത്മക ക്രൂരത, സത്യം പറഞ്ഞതിൻ്റെ പേരിലാണ് അണികള്‍ മമ്മൂട്ടിക്കെതിരെ തിരിഞ്ഞതെന്ന് ചെറിയാൻ ഫിലിപ്പ്