ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു; ആളപായമില്ല

Published : Sep 02, 2026, 10:50 PM IST
Houseboat fire

Synopsis

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ് തീ പിടിച്ചത്.

ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ് തീ പിടിച്ചത്. പള്ളാത്തുരുത്തി പാലത്തിന് തെക്കുവശത്താണ് സംഭവം. ബോട്ടിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നില്ല. ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നി​ഗമനം. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണയ്ക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഹൈക്കോടതി ഉത്തരവ് നടപ്പാക്കി മോട്ടോർ വാഹന വകുപ്പ്; പ്രളയദുരിതാശ്വാസത്തിന് പോയ ഓഫ്‌ റോഡ് വാഹനത്തിന് 50,000 രൂപ പിഴ
പ്രതിപക്ഷ ഉപനേതാവ് പദവി വിവാദം: സിപിഐയിൽ ഭിന്നത; വിവാദം ​ഗുണമാകില്ലെന്ന് നേതൃ യോ​ഗത്തിൽ വിമർശനം