
പത്തനംതിട്ട: പ്രളയ ദുരിതാശ്വാസത്തിൽ പങ്കെടുത്ത ഓഫ് റോഡ് വാഹനത്തിന് പെറ്റി അടിച്ച വിവാദത്തിൽ ഹൈക്കോടതി ഉത്തരവ് നടപ്പാക്കി മോട്ടോർ വാഹന വകുപ്പ്. ഓഫ് റോഡ് വാഹന ഉടമയ്ക്ക് നിയമലംഘനങ്ങളെല്ലാം ചേർത്ത് പിഴ നോട്ടീസ് നൽകി. ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടി. 50,000 രൂപയാണ് പിഴ. പത്തനംതിട്ട ഉള്ളന്നൂർ സ്വദേശിക്കാണ് പിഴയിട്ടത്.
അനധികൃത ലൈറ്റിന് 5000 രൂപയാണ് മുൻപ് പിഴ ചുമത്തിയിരുന്നത്. കോടതി നിർദേശപ്രകാരം അനധികൃത ടയറുകൾ ഉൾപ്പെടെ എല്ലാം ചേർത്ത് കൂടുതൽ പിഴ ചുമത്തുകയാണ് ചെയ്തത്. പ്രളയത്തിൽ പങ്കെടുത്ത വാഹനത്തിന് പെറ്റിയടിച്ചെന്ന പേരിൽ രണ്ടു ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ സ്വമേധയാ ഇടപെട്ട ഹൈക്കോടതി ഉദ്യോഗസ്ഥ നടപടി ശരിവെച്ച് കൂടുതൽ പിഴ ഈടാക്കാൻ നിർദേശം നൽകുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam