ജോലി കഴിഞ്ഞെത്തിയ മകന്‍ കണ്ടത് മരിച്ചുകിടക്കുന്ന അമ്മയെ, വീട്ടമ്മയെ വീടിന് പിന്‍വശത്ത് മരിച്ച നിലയില്‍ കണ്ടെത്തി

Published : Oct 09, 2025, 10:03 AM IST
Kottayam death case

Synopsis

കോട്ടയം ഏറ്റുമാനൂരിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. പേരൂർ സ്വദേശി ലീന ജോസ് (56) ആണ് മരിച്ചത്.

കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. പേരൂർ സ്വദേശി ലീന ജോസ് (56) ആണ് മരിച്ചത്. വീടിന്‍റെ പിൻവശത്താണ് മൃതദേഹം കണ്ടത്. മൃതദേഹത്തിൽ മുറിവേറ്റ പാടുകൾ ഉണ്ട്. മരണത്തിൽ ദൂരുഹത ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. പൊലീസും ഫോറന്‍സിക് സംഘവും ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. അടുക്കളയുടെ പിന്‍വശത്താണ് ലീനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ലീനയെ കൂടാതെ നാല് പേരാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഭര്‍ത്താവും രണ്ട് മക്കളും ഭര്‍ത്താവിന്‍റെ അച്ഛനും. രാത്രി പന്ത്രണ്ട് മണിയോടെ മകന്‍ വീട്ടിലെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടത്. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ വിവരം അറിഞ്ഞിരുന്നില്ല എന്നാണ് വിവരം. മൃതദേഹം കിടക്കുന്നതിന് സമീപത്ത് നിന്നായി ഒരു കത്തിയും കണ്ടെടിത്തിട്ടുണ്ട്. ലീന സ്വയം കഴുത്തു മുറിച്ചതാണോ കൊലപാതകം ആണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഫോറെൻസിക് സംഘവും ഡോഗ് സ്‌ക്വാടും സ്ഥലത്ത് പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് ലീന എന്ന് ബന്ധുക്കൾ പറഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

40 ശതമാനം കമ്മീഷൻ ഭരണം, കേന്ദ്ര ഫണ്ട് ദുരുപയോഗം, തിരുവനന്തപുരം കോർപ്പറേഷനെതിരെ കേന്ദ്ര അന്വേഷണം വരും: ബിജെപി
അതിദരിദ്ര മുക്തമായി പ്രഖ്യാപിച്ചാൽ മഞ്ഞക്കാർഡ് റദ്ദാക്കാൻ സാധ്യതയുണ്ടോ? ചോദ്യവുമായി എൻ.കെ. പ്രേമചന്ദ്രനും എം.കെ. രാഘവനും; ഉത്തരം നൽകി കേന്ദ്രം