ഈ രോഗവുമായി ഏങ്ങനെ വിദേശത്ത് പോകും, വീണ്ടും ടോമിൻ ജെ തച്ചങ്കരിയെ വിമർശിച്ച് ഹൈക്കോടതി; കള്ളം പറഞ്ഞാൽ ജാമ്യം റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

Published : Nov 06, 2026, 11:11 AM IST
tomin j thachankary

Synopsis

വിദേശയാത്രയ്ക്ക് അനുമതി തേടിയ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിയെ ഹൈക്കോടതി വീണ്ടും രൂക്ഷമായി വിമർശിച്ചു. ഗുരുതര രോഗമുണ്ടെന്ന് പറഞ്ഞ് ജയിൽവാസം ഒഴിവാക്കിയ ആൾ എങ്ങനെ വിദേശത്ത് ജോലിക്ക് പോകുമെന്ന് കോടതി ചോദിച്ചു. കള്ളം പറഞ്ഞാൽ ജാമ്യം റദ്ദാക്കുമെന്ന മുന്നറിയിപ്പും കോടതി നൽകിയിട്ടുണ്ട്.

കൊച്ചി: വിദേശയാത്ര അനുമതി തേടിയുള്ള ഹർജിയിൽ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിയെ വീണ്ടും വിമർശിച്ച് ഹൈക്കോടതി. ഒരു ദിവസം പോലും ജയിലിൽ കിടന്നിട്ടില്ലല്ലോ എന്നാണ് കോടതി ചോദിച്ചത്. ഗുരുതര രോഗമെന്നാണ് റിപ്പോർട്ട്. ഈ രോഗവുമായി ഏങ്ങനെ വിദേശത്ത് ജോലിക്ക് പോകുമെന്നും കോടതിയിൽ നിന്ന് ചോദ്യം ഉയർന്നു. കള്ളം പറഞ്ഞാൽ ജാമ്യവും റദ്ദാക്കുമെന്ന മുന്നറിയിപ്പും കോടതി നൽകിയിട്ടുണ്ട്. വ്യാഴാഴ്ച കേസ് വീണ്ടു പരിഗണിക്കാമെന്ന് കോടതി. ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയുള്ള ടോമിൻ ജെ തച്ചങ്കരിയുടെ ഹര്‍ജിയിൽ കഴിഞ്ഞ ദിവസവും ഹൈക്കോടതി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്.

ശിക്ഷിക്കപ്പെട്ടതിന് ശേഷം അസുഖമെന്ന് പറഞ്ഞ് ആശുപത്രിയിൽ കഴിഞ്ഞ ആൾ എങ്ങനെ വിദേശ ജോലിക്ക് പോകുമെന്ന് കോടതി ചോദിച്ചു. 'ജയിലിൽ പോകുമ്പോൾ അസുഖം വരും, പുറത്ത് ഇറങ്ങുമ്പോൾ വിദേശത്ത് പോയി ജോലി ചെയ്യണം' കോടതിയുള്ളവർക്കും ബുദ്ധി ഉണ്ടെന്ന് തച്ചങ്കരി ഓർക്കണമെന്നായിരുന്നു ജസ്റ്റിസ്‌ എ ബദറുദ്ദീന്‍റെ വിമര്‍ശനം.

2003 മുതല്‍ 2007 വരെയുള്ള കാലത്ത് ഔദ്യോഗിക പദവിയിലിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന കേസിലായിരുന്നു വിജിലന്‍സ് കോടതി കഴിഞ്ഞ സെപ്തംബര്‍ 17നാണ് മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷയ്ക്ക് വിധിച്ചത്. നാല് വർഷം കഠിന തടവും 30.84 ലക്ഷം രൂപ പിഴയുമാണ് കോട്ടയം വിജിലൻസ് കോടതി വിധിച്ചത്. പിന്നീട് ഒക്ടോബര്‍ 15 ന് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് തച്ചങ്കരിക്ക് ജാമ്യം അനുവദിച്ചിരുന്നു. കേസിലെ അപ്പീല്‍ തീര്‍പ്പാകുന്നതുവരെ കോട്ടയം വിജിലന്‍സ് കോടതിയുടെ ശിക്ഷ മരവിപ്പിക്കണം എന്ന ഇടക്കാല ആവശ്യത്തിലായിരുന്നു ഹൈക്കോടതിയുടെ നടപടി. പിന്നാലെയാണ് ജോലി ആവശ്യത്തിനായി വിദേശത്ത് പോകണമെന്ന് കാട്ടി തച്ചങ്കരി ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഇത് വഴിയമ്പലമല്ല': പി പി ദിവ്യയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത കൃഷ്ണദാസിനെ തള്ളി സുരേന്ദ്രൻ
സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം കൃത്രിമമെന്ന് പിണറായി വിജയൻ; അതീവ ഗൗരവമുള്ള കാര്യങ്ങൾ പിന്നിലുണ്ട്, മുഖ്യമന്ത്രിയുടെ ഇടപെടലിൽ ദുരൂഹത