'മുഖ്യമന്ത്രി പകപോക്കുന്നു',അട്ടപ്പാടിയിൽ പണിത വീടുകൾക്ക് സുരക്ഷാ പ്രശ്നമില്ലെന്നും എച്ച്ആ‍ർഡിഎസ്

Published : Oct 19, 2022, 12:02 PM IST
'മുഖ്യമന്ത്രി പകപോക്കുന്നു',അട്ടപ്പാടിയിൽ പണിത വീടുകൾക്ക് സുരക്ഷാ പ്രശ്നമില്ലെന്നും എച്ച്ആ‍ർഡിഎസ്

Synopsis

പ്രകൃതിക്ക് ഇണങ്ങാത്ത വീടുകൾ നിർമിച്ചു എന്നു കണ്ടെത്തിയതിനെ തുടർന്നാണ് എച്ച്ആർഡിഎസിന് ഒറ്റപ്പാലം സബ് കളക്ടർ നിർമാണ വിലക്ക് ഏർപ്പെടുത്തിയത്

പാലക്കാട് : ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മുഖ്യമന്ത്രി പക പോക്കുന്നതായി എച്ച് ആ‍‍ർ ഡി എസ് സെക്രട്ടറി അജി കൃഷ്ണൻ. മുഖ്യമന്ത്രിക്കെതിരെ ഇഡിക്ക് പരാതി കൊടുത്ത ശേഷം എച്ച് ആ‍‍ർ ഡി എസ് ഓഫീസുകളിൽ നിരന്തരം റെയ്ഡുകൾ നടക്കുകയാണ്.അട്ടപ്പാടിയിൽ പണിത വീടുകൾക്ക് യാതൊരു സുരക്ഷ പ്രശ്നങ്ങളുമില്ല. 4 വർഷമായി ആദിവാസികൾ പ്രീ ഫാബ് വീടുകളിൽ താമസിക്കുന്നുണ്ട്. അതുകൊണ്ട് വീട് നിർമ്മാണം തടഞ്ഞ ഉത്തരവ് പുനപരിശോധിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് ജില്ല കളക്ടർക്ക് കത്തും നൽകി.എച്ച് ആ‍‍ർ ഡി എസ് അട്ടപ്പാടിയിൽ വച്ചുനൽകുന്ന വീട് നി‍ർമാണം നി‍ർത്തിവയ്പ്പിച്ചിരുന്നു. 

പ്രകൃതിക്ക് ഇണങ്ങാത്ത വീടുകൾ നിർമിച്ചു എന്നു കണ്ടെത്തിയതിനെ തുടർന്നാണ് എച്ച്ആർഡിഎസിന് ഒറ്റപ്പാലം സബ് കളക്ടർ നിർമാണ വിലക്ക് ഏർപ്പെടുത്തിയത്. തൊട്ടുപിന്നാലെ അട്ടപ്പാടി നോഡൽ ഓഫീസർ ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കി. പ്രീഫാബ് മെറ്റീരിയൽ ഉപയോഗിച്ചുള്ള വീട് നിർമാണം ആവാസ വ്യവസ്ഥയ്ക്ക് ഇണങ്ങുന്നതല്ല എന്നാണ് ഉത്തരവിലെ വിശദീകരണം. എച്ച്ആർഡിഎസ് നടത്തുന്ന വീട് നിർമാണം പരിശോധിക്കാൻ പട്ടികജാതി, പട്ടികവർഗ കമ്മീഷനും നിർദേശിച്ചിരുന്നു

 

 

'ഇ ഡി മുഖ്യമന്ത്രിയുടെ മൊഴി എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും'; മുഖ്യമന്ത്രിക്കെതിരെ എച്ച്ആര്‍ഡിഎസ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്വകാര്യ ട്യൂഷൻ സെൻ്ററിൽ പ്ലസ് വൺ വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി
പരാതി ലഭിച്ചാൽ നടപടിയെന്ന് സ്പീക്കർ, പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകി ഡികെ മുരളി എംഎൽഎ