നരബലി കേസ്; മുഹമ്മദ് ഷാഫി പണയം വച്ച പത്മയുടെ സ്വർണാഭരണങ്ങൾ കണ്ടെടുത്തു

Published : Oct 17, 2022, 05:57 PM ISTUpdated : Oct 17, 2022, 06:02 PM IST
നരബലി കേസ്; മുഹമ്മദ് ഷാഫി പണയം വച്ച പത്മയുടെ സ്വർണാഭരണങ്ങൾ കണ്ടെടുത്തു

Synopsis

ഹമ്മദ് ഷാഫിയെ പണമിടപാട് സ്ഥാപനത്തിലെത്തിച്ച് തെളിവെടുത്താണ് പൊലീസ് സ്വർണാഭണങ്ങൾ കണ്ടെടുത്തത്. കൊച്ചി ഗാന്ധിനഗറിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പത്മയുടെ 39 ഗ്രാം വരുന്ന സ്വർണാഭരണങ്ങളാണ് മുഹമ്മദ് ഷാഫി പണയം വച്ചിരുന്നത്.

കൊച്ചി: ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി കൊച്ചിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച കൊല്ലപെട്ട പത്മയുടെ സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു. മുഹമ്മദ് ഷാഫിയെ പണമിടപാട് സ്ഥാപനത്തിലെത്തിച്ച് തെളിവെടുത്താണ് പൊലീസ് സ്വർണാഭണങ്ങൾ കണ്ടെടുത്തത്. കൊച്ചി ഗാന്ധിനഗറിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പത്മയുടെ 39 ഗ്രാം വരുന്ന സ്വർണാഭരണങ്ങളാണ് മുഹമ്മദ് ഷാഫി പണയം വച്ചിരുന്നത്.

ഒരു ലക്ഷത്തി പതിനായിരം രൂപയാണ് സ്വർണം പണയം വച്ച് ഇവിടെ നിന്ന് മുഹമ്മദ് ഷാഫി വാങ്ങിയിരുന്നത്. ഇതിൽ നാൽപതിനായിരം രൂപ ഭാര്യക്ക് നൽകിയെന്നാണ് മുഹമ്മദ് ഷാഫി പൊലീസിന് നൽകിയിട്ടുള്ള മൊഴി. തെളിവെടുപ്പിന് കൊണ്ടുവരുന്നതിന് മുമ്പ് മുഹമ്മദ് ഷാഫിയെ വൈദ്യ പരിശോധനക്ക് വിധേയനാക്കിയിരുന്നു. കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയില്‍ വച്ച് ഇയാളുടെ ഡിഎൻഎ സാമ്പിളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Also Read: നരബലി: മരിക്കും മുമ്പ് ഇരകൾ നേരിട്ടത് കൊടിയ പീഡനം,ശരീരത്തിൽ കത്തികൊണ്ട് വരഞ്ഞു, മുറിപ്പാടുകളിൽ കറിമസാല തേച്ചു

അതേസമയം, കൊലപാതകത്തിന് പിന്നാലെ റോസ്‍ലിന്‍റെ മോതിരം ഭഗവല്‍ സിംഗ് പണയവെച്ചു എന്നും പൊലീസ് കണ്ടെത്തി. 700 മില്ലി ഗ്രാം മാത്രം തൂക്കമുള്ള മോതിരം പണയംവെച്ച് 2000 രൂപയാണ് നേടിയത്. റോസ്‍ലിന്‍റെ കൊലപാതകത്തിന് ശേഷം ജൂൺ 9 നാണ് ഭഗവൽ സിംഗ് നാട്ടിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നേരിട്ടെത്തി സ്വർണം പണയം വച്ചത്. ജൂൺ എട്ടിനായിരുന്നു റോസ്‍ലിനെ കാണാതായത്. തട്ടിക്കൊണ്ടുപോയ ദിവസം തന്നെ കൊലപാതകവും നടന്നു. കൊലയ്ക്ക് പിറ്റേന്നാണ് സിംഗ് സ്വർണം പണയം വെച്ചത്. കൂടുതൽ സ്വർണം പണയം വെച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്.

ഇലന്തൂരില്‍ നരബലിക്ക് ഇരകളായവരെ അതിക്രൂരമായാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട റോസ് ലിന്‍റെ ശരീരം മുഴുവൻ കത്തികൊണ്ട് വരഞ്ഞു. ഇരകൾ പിടഞ്ഞ് പിടഞ്ഞ് മരിക്കുന്നത് നരബലിയുടെ പുണ്യം കൂട്ടുമെന്നായിരുന്നു ഷാഫി കൂട്ടുപ്രതികളോട് പറഞ്ഞത്.

PREV
Read more Articles on
click me!

Recommended Stories

അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണം: ലക്ഷങ്ങൾ വിലമതിക്കുന്ന പെയിൻ്റിങ് മെഷീൻ മോഷ്ടിച്ച കേസിൽ നാല് പേർ പിടിയിൽ
'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്