കളമശ്ശേരിയിൽ താറാവുകൾ കൂട്ടത്തോടെ ചത്തു, ആശങ്കയിൽ താറാവ് വിപണി

By Web TeamFirst Published Jul 25, 2021, 3:53 PM IST
Highlights

പക്ഷികളുടെ മരണകാരണം പക്ഷിപ്പനിയാണോയെന്ന് ആശങ്ക സൃഷ്ടിച്ചെങ്കിലും  ഭോപ്പാലിലെ ലാബിലെ പരിശോധനാ ഫലം നെഗറ്റീവാണെന്നാണ് അധികൃതർ അറിയിച്ചത്. 

കൊച്ചി: കളമശ്ശേരിയിൽ താറാവുകൾ കൂട്ടത്തോടെ ചത്തത് ആശങ്ക സൃഷ്ടിക്കുന്നു. കൊച്ചി എച്ച്എംടി കോളനിക്ക് അടുത്തുള്ള ശംസുദ്ദീൻ എന്ന കർഷകൻ്റെ താറാവുകളാണ് കൂട്ടത്തോടെ ചത്തത്. നൂറിലധികം താറാവുകൾ ഇതിനോടകം ചത്ത് പോയെന്ന് ശംസുദ്ദീൻ പറഞ്ഞു. ഇന്നലെയും താറാവുകൾ ചത്തിരുന്നുവെന്ന് ശംസുദ്ധീൻ പറയുന്നു. താറാവുകളുടെ സാംപിൾ പരിശോധിച്ചാൽ മാത്രമേ കാരണം വ്യക്തമാവൂ. 

രണ്ട് ദിവസം മുൻപ് കോഴിക്കോട് കൂരാച്ചുണ്ടിൽ കോഴികൾ കൂട്ടത്തോടെ ചത്തത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. പക്ഷികളുടെ മരണകാരണം പക്ഷിപ്പനിയാണോയെന്ന് ആശങ്ക സൃഷ്ടിച്ചെങ്കിലും  ഭോപ്പാലിലെ ലാബിലെ പരിശോധനാ ഫലം നെഗറ്റീവാണെന്നാണ് അധികൃതർ അറിയിച്ചത്.

കഴിഞ്ഞ ശനിയാഴ്ച സ്വകാര്യ വ്യക്തിയുടെ ഫാമിലെ 300 കോഴികൾ ചത്തതിനെ തുടർന്നാണ് സാമ്പിളുകൾ പരിശോധനയ്ക്കയച്ചത്. സംസ്ഥാനത്തെ ലാബുകളില്‍ പരിശോധിച്ചതില്‍ ഒരെണ്ണം പോസിറ്റീവ് ആയിരുന്നു. എന്നാല്‍ ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയില്‍ പരിശോധിച്ചപ്പോൾ പക്ഷിപ്പനിയല്ലെന്ന് വ്യക്തമായി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

 

click me!