ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചു, ഭാര്യ സാരിയിൽ തൂങ്ങിമരിച്ചു, ഭർത്താവ് സൂത്രത്തിൽ മാറി നിന്നു; ആത്മഹത്യ പ്രേരണക്കുറ്റത്തിൽ ഭർത്താവ് അറസ്റ്റിൽ

Published : Jan 30, 2026, 10:04 PM IST
palakkad suicide

Synopsis

ഭാര്യയെ വഞ്ചിച്ചു കൊലപ്പെടുത്താൻ ആണ് ശിവദാസൻ  ശ്രമിച്ചതെന് കൊഴിഞ്ഞാമ്പാറ പോലീസ് കണ്ടെത്തി. ഇതോടെയാണ് ഇയാളെ പോലീസ് പിടികൂടിയത്.

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാവാറയിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കോട്ടായി സ്വദേശി ശിവദാസനാണ് അറസ്റ്റിൽ ആയത് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് ഭർത്താവിനെ കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25നാണ് ഭാര്യയായ ദീപികയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയ്ക്ക് അപസ്മാരം എന്നായിരുന്നു ശിവദാസൻ അയൽക്കാരെ അറിയിച്ചത്. എന്നാൽ സംശയം തോന്നിയ അയൽക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സംശയം തോന്നിയ പൊലീസ് ശിവദാസനെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തു വന്നത്. ശിവദാസന്റെയും  ദീപികയുടെയും പ്രണയ വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ് ആറ് വർഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടായില്ല. ഒരുമിച്ചു മരിക്കാം എന്ന് പറഞ്ഞ് ശിവദാസൻ ദീപികയെ വിശ്വസിപ്പിച്ചു. ദീപിക സാരിയിൽ തൂങ്ങി മരിച്ചെങ്കിലും ശിവദാസൻ സൂത്രത്തിൽ തൂങ്ങാതെ മാറി നിന്നു. ഭാര്യയെ വഞ്ചിച്ചു കൊലപ്പെടുത്താൻ ആണ് ശിവദാസൻ  ശ്രമിച്ചതെന് കൊഴിഞ്ഞാമ്പാറ പോലീസ് കണ്ടെത്തി. ഇതോടെയാണ് ഇയാളെ പോലീസ് പിടികൂടിയത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജീവിതം ആഘോഷമാക്കിയ സംരംഭകന്‍, സ്വന്തം ബിസിനസ് സ്ഥാപനത്തേക്കാള്‍ വലിയ ബ്രാന്‍ഡായി വളര്‍ന്ന ശതകോടീശ്വരന്‍; സി ജെ റോയിയുടെ ആത്മഹത്യയില്‍ നടുങ്ങി ബിസിനസ് സമൂഹം
സി ജെ റോയിയുടെ ആത്മഹത്യ: 'ഉത്തരവാദി ഐടി ഉദ്യോ​ഗസ്ഥർ'; ആരോപണവുമായി കോൺഫിഡന്റ് ​ഗ്രൂപ്പ്; റോയിയുടെ സംസ്കാരം നാളെ ബെംഗളൂരുവിൽ